ഈ വെബ്സൈറ്റ് എന്താണ് നിങ്ങള്‍ക്ക് തരുന്നത്?
ഈ വെബ്സൈറ്റില്‍ നിങ്ങളുടെ പരസ്യങ്ങള്‍ ഒരു മാസക്കാലം പ്രസിദ്ധീകരിക്കുന്നു. തന്മൂലം ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുന്ന നൂറുകണക്കിനാളുകള്‍ ഇത് കാണുവാനിടയാകുന്നു. അതുവഴി നിങ്ങള്‍ ദൈവം വിശുദ്ധര്‍ വഴിയായി നല്കിയ ദാനങ്ങള്‍ക്ക് നന്ദിപ്രകാശിപ്പിക്കുന്നതോടൊപ്പം അത് പ്രചരിപ്പിക്കുകകൂടി ചെയ്യുന്നു. ഈ സൈറ്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 300 രൂപ വീതം ഓരോ പരസ്യത്തിനും ചാര്‍ജ്ജ് ചെയ്യുന്നുണ്ട്. കാരണം ഈ സൈറ്റ് ദിവസവും അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
ഈ സന്ദേശം എന്തിന് ഞാന്‍ പ്രചരിപ്പിക്കണം?
നിങ്ങള്‍ വി. യൂദായോടു പ്രാര്‍ത്ഥിക്കുമ്പോള്‍ വിശുദ്ധനോട് നിരന്തരം സ്തുതിക്കുമെന്നും ഇവ ലോകമെങ്ങും പ്രചരിപ്പിക്കുമെന്നും ഒരു വാഗ്ദാനം ചെയ്യുന്നു. ഇത് പ്രചരിപ്പിക്കുന്നതുവഴി വി. യൂദാവഴി ദൈവം നിങ്ങള്‍ക്കു നല്കിയ അനുഗ്രഹങ്ങളെ വിവരിക്കുകയും ചെയ്യുന്നു. വിശ്വാസം വഴിയായി ദൈവം നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്കുന്നു. പ്രചരണം വഴിയായി നിങ്ങളുടെ വിശ്വാസത്തിലൂടെയും അനുഭവത്തിലൂടെയും നിങ്ങളുടെ സാക്ഷ്യം നല്കുന്നു. അത് മറ്റുള്ളവര്‍ക്ക് ദൈവത്തിലേക്ക് വി. യൂദാവഴിയായി അടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും പ്രേരണ നല്കുന്നു. നമ്മുടെ വേദനകളും ഭാരങ്ങളും ഏറ്റെടുത്തുകൊണ്ട് നമ്മള് തനിച്ചല്ല, നമ്മെ സേ്നഹിക്കുകയും നമ്മെ ആവശ്യമുള്ളവനും ഉണ്ട് എന്ന സന്ദേശം വളരെ ശക്തമായി നല്കുന്നു. നമ്മുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നതിലൂടെ യൂദാശ്ലീഹാവഴിയായി അനുഗ്രഹങ്ങള്‍ ലഭിച്ച വിശ്വാസികളുടെ പട്ടികയില്‍ നമ്മള് ചേരുന്നു.
വി. യൂദാശ്ലീഹാ
ആവശ്യഘട്ടങ്ങളില്‍ സഹായകനാകുന്ന വിശുദ്ധനാണ് വി. യൂദാശ്ലീഹാ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് വിഷാദമോ പ്രതീക്ഷയില്ലായ്മയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വി. യൂദാശ്ലീഹാ നിങ്ങളുടെ സുഹൃത്തും വഴികാട്ടിയുമായുണ്ട്. വി. യൂദാശ്ലീഹായുടെ നൊവേന വഴിയായി, നിങ്ങളുടെ ജീവിതത്തില്‍ താങ്ങും, സമാധാനവും, സന്തോഷവും പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരു സുഹൃദ്ബന്ധം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യമാണ് Upakarasmarana.com പ്രചരിപ്പിക്കുന്നത്. ഈ സൈറ്റില്‍ വി. യൂദായെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം നിങ്ങള്‍ക്ക് കാണാം. വിവിധങ്ങളായ കാര്യങ്ങളും പ്രചോദനപരമായ സഹായങ്ങളും ഉള്‍പ്പെടുന്നു: എങ്ങനെയാണ് വി. യൂദായോടുള്ള നൊവേന പ്രാര്‍ത്ഥിക്കുക, വി. യൂദായുടെ പ്രാര്‍ത്ഥനാസമാഹാരം ഉപയോഗിക്കുക, ഒരു ശക്തമായ ഓണ്‍ലൈന്‍ പ്രചാരണം-നിങ്ങളുടെ പ്രത്യേകമായ പ്രാര്‍ത്ഥനാ ഉദ്ദേശ്യം, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടിയതിനുള്ള നിങ്ങളുടെ നന്ദിനിറഞ്ഞ സന്ദേശം, സ്വാധീനമുളവാക്കുന്ന മറ്റുള്ളവരുടെ നന്ദിനിറഞ്ഞ സന്ദേശങ്ങളുടെ ഒരു ശ്രേണി. നിങ്ങള്‍ക്ക് വി. യൂദായുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളും, വിശുദ്ധന്റെ ഇന്നത്തെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. നിന്റെ പ്രശ്നം എന്തുതന്നെയായാലും, നിങ്ങളുടെ പ്രശ്നത്തെ അതിജീവിക്കാനുള്ള ആദ്യപടിയാണ് വി. യൂദാശ്ലീഹായോടുള്ള നൊവേന. ജീവിതത്തില്‍ എന്തുചെയ്യണമെന്ന് അറിയാതെ നില്ക്കുന്ന അവസ്ഥയിലാണോ നിങ്ങള്‍? ചിലപ്പോള്‍ നിങ്ങള്‍ താഴെപറയുന്ന കാര്യങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടാവാം:- -രോഗവും മറ്റു ചികിത്സാ പ്രശ്നങ്ങളും -തൊഴില്‍ സാമ്പത്തിക നിലകളില്‍ ഉള്ള ബുദ്ധിമുട്ടുകള്‍. -ബന്ധങ്ങളിലുള്ള പ്രശ്നങ്ങള്‍ -വിഷാദം, ദുശ്ശീലങ്ങള്‍, സമാനമായ മറ്റു ബുദ്ധിമുട്ടുകള്‍ നമ്മുടെ കഴിവിനെക്കാള്‍ വലിയ പ്രശ്നങ്ങളാണെങ്കില്‍ നമുക്ക് തന്നെ അവയെ തരണം ചെയ്യാന്‍ സാധിച്ചെന്ന് വരില്ല. നമ്മുടെ ജീവിതത്തില്‍ ഒരു മാറ്റം വരുത്തിയെടുക്കുന്നിനു മുമ്പ്, നമ്മുടെ മുമ്പിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നമ്മള് ആത്മീയമായി ശക്തരാവേണ്ടതുണ്ട്. വി. യൂദായോടുള്ള നൊവേനയെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചുമുള്ള അറിവ് അതിന്റെ തുടക്കമാണ്. നിങ്ങളുടെ പ്രശ്നത്തില്‍ എങ്ങനെ ഒരു പരിഹാരം കാണണമെന്നതിനെ ലക്ഷ്യമിട്ടാണ് വി. യൂദായുടെ നൊവേന. ആത്മാവിനും മനസ്സിനും സമാധാനം നല്‍കുകയും പ്രതീക്ഷാഭരമായ ജീവിതത്തിന് ഉതകുന്നവയും ആണ് Upakarasmarana.com സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്ന എന്ന ഒരു പ്രചരണവും ഉണ്ട്. എന്താണ് നൊവേന? നൊവേന എന്നത് പ്രത്യേകമായ അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായ 9 ദിവസങ്ങളില്‍ നടത്തുന്ന നൊവന എന്നത് പ്രത്യേകമായ അഭ്യര്‍ത്ഥനകള്‍ തുടര്‍ച്ചയായ 9 ദിവസങ്ങളില്‍ നടത്തുന്ന ശക്തമായ പ്രാര്‍ത്ഥനയുടെയും ബലിയുടെയും സംയുക്തമായ ഒരു രൂപമാണ്. നൊവേന പ്രാര്‍ത്ഥന, ധ്യാനം, ഉപവാസം ഇവ ചേര്‍ന്നതാണ്. നൊവേന നടത്താന്‍ കത്തോലിക്കനാകണമെന്ന് നിര്‍ബന്ധമുണ്ടോ? ഇല്ല, നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള പ്രശ്നങ്ങള്‍ മൂലം നിങ്ങള്‍ ബുദ്ധിമുട്ടുള്ളയാളാണെങ്കില് നിങ്ങള്‍ക്ക് നൊവേന പ്രാര്‍ത്ഥിക്കാം. എങ്ങനെ ഏതു രീതിയിലാണ് നൊവേന ചൊല്ലേണ്ടത്? സാധാരണ 9 ദിവസം ആണ് നൊവേന ചൊല്ലേണ്ടത്. 9 ദിവസം സൂചിപ്പിക്കുന്നത് പെന്തക്കുസ്തായുടെയും യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന്റെയും ഇടയില്‍ ശിഷ്യന്മാര് 9 ദിവസം പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് അതിന്റെ ശക്തി ലഭിക്കുകയും പരിശുദ്ധാത്മാവിന്റെ ആഗമനം അനുഭവവേദ്യമാക്കുകയും ചെയ്തു എന്നതിനെ സൂചിപ്പിക്കുന്നത് ആണ്. ഇതിന് പ്രത്യേകമായ കഠിന നിയമങ്ങള്‍ ഇല്ല. നിങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രാര്‍ത്ഥനാ രീതി ക്രമീകരിച്ച് ദൈവവുമായി ഒരു സംഭാഷണത്തില്‍ ഏര്‍പ്പെടാവുന്നതാണ്.