![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
|---|
![]() ![]() ![]() |
വിശുദ്ധ ഗീവര്‍ഗീസ് മൂന്നാം നൂറ്റാണ്ടില്‍ കപ്പഡോക്യായില്‍ ജനിച്ച ഗീവര്‍ഗീസ് റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷസിന്റെ സൈന്യത്തില്‍ ചേര്‍ന്നു. ക്രമേണ ഗീവര്‍ഗീസ് പടത്തലവനും ന്യായാധിപനുമായി. പക്ഷേ, ഈ സുവര്‍ണകാലം ഏറെ നീണ്ടുനിന്നില്ല. ക്രൈസ്തവര്‍ക്കെതിരെ റോമന്‍ ചക്രവര്‍ത്തി മതപീഡനം അഴിച്ചുവിട്ടപ്പോള്‍ സ്ഥാനമാനങ്ങള്‍ രാജിവച്ചു. ഉടന്‍തന്നെ ഭരണാധികാരികള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു പലവിധ പീഡനങ്ങള്‍ക്കും വിധേയനാക്കി. എ.ഡി. 303 ഏപ്രില്‍ 23ന് നിക്കോമിദായില്‍വച്ച് അദ്ദേഹം വധിക്കപ്പെട്ടു. ഇതിഹാസതുല്യമായ ജീവിതമാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടേത്. ആ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ് സര്‍പ്പത്തെ കുന്തംകൊണ്ടു കുത്തി മലര്‍ത്തി രാജകുമാരിയെ സഹദാ രക്ഷിച്ച സംഭവം. അശ്വാരൂഢനായ വിശുദ്ധന്റെ തിരുസ്വരൂപത്തോടൊത്തു കാണുന്ന രാജകുമാരിയും സര്‍പ്പവും തിന്മയുടെ ശക്തികളില്‍നിന്നുള്ള മോചനത്തിന്റെ അടയാളമായി വിശ്വാസികള്‍ കാണുന്നു. |
|
|---|---|---|
Contact .Prayers. Gallery . Saints . Novana . Contact .Home |
|---|