online christian news malayalam Publish Upakarasmarana malayalam christian prayers divotional songs st.mary novena important Churches in kerala good thinks divotional photo gallery
 
 
 

വേളാങ്കണ്ണി­പ്പ­ള്ളി


പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഔവര്‍ ലേഡീസ് ടാങ്ക് ആട്ടിടയനായ ബാലന് 16-ം നൂറ്റാണ്ടില്‍ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്തു നിര്‍­മിച്ച, ചാപ്പലിന് ചേര്‍ന്നാണ് ഈ കുളം. മ്യൂസിയം ഉപകാര സ്മരണയ്ക്കായ ഭക്തലക്ഷങ്ങള്‍ നേച്ച കാഴ്ചയായി സമര്‍പ്പിക്കുന്ന സ്വര്‍ണവും വെള്ളിയും മറ്റ് വസ്തുക്കളും പ്രദര്‍ശിപ്പി,ിരിക്കുന്നത് മ്യൂസിയത്തിലാണ്.

ലഭിക്കുന്ന മുഴുവന്‍ വസ്തുക്കളും പ്രദര്‍ശിപ്പിക്കാന്‍ ഇ­ട­മില്ലാത്തതിനാല്‍ ഇവ ഇടയ്ക്ക് മാറ്റിക്കൊണ്ടിരിക്കും. കാഴ്ചവ്തുക്കള്‍ അര്‍പ്പിക്കുന്ന സ്ഥലം വേളാങ്കണ്ണി സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് നേര്‍, കാഴ്ചകള്‍ സമര്‍പ്പിക്കാനുള്ള സ്ഥലമാണ് ഇവിടം.

സ്വര്‍ണം, വെള്ളി, രൂപ തുടങ്ങിയവ , പ്രത്യേക ആവശ്യങ്ങള്‍, പ്രാര്‍ഥനകള്‍, കുര്‍ബാന ചൊഫുന്നതിനുള്ള പണം, എന്നിവ ഇവിടെ നല്‍കാം. പ്രത്യേക അനുഗ്രഹങ്ങള്‍തേടിയുള്ള പ്രാര്‍ഥനകള്‍ ഇവിടെ പെട്ടിയില്‍ നിക്ഷേപിക്കാം. പള്ളി വികാരിയെക്കണ്ടും ഇത്തരം വസ്തുക്കള്‍ കൈമാറാം.
തിരുനാള്‍ ഇപ്പോള്‍ വര്‍ഷംതോറും ഒന്‍പതു ദിവസം നീളുന്ന തിരുനാളാണ് ഇവിടെ കൊണ്ടാടുന്ന­ത്. ഇന്ത്യയില്‍ ഏറ്റവുമധികം തീര്‍ഥാടകരെ­ത്തു­ന്ന സ്ഥ­ല­മാ­ണിത്. ക്രൈസ്തവര്‍ മാ­ത്രമല്ല, അക്രൈസ്തവരായ പതിനായിരങ്ങളും വര്‍ഷം തോറും വേളാങ്കണ്ണിക്ക് തീര്‍ഥയാത്ര നടത്തുന്നു.നിരവധി അത്ഭുതങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഏതാണ്ട് പതിനായിരത്തോളം പേര്‍ക്കിരുന്ന് കുര്‍ബാന കാണാന്‍ കഴിയുന്ന ക്രൈസ്റ്റ് ദ കിങ് മഹല്‍ വര്‍­ധിച്ചുവരുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നേരിടാന്‍ പര്യാപ്തമാണ്. 444000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. പ­ള്ളി­യ­ങ്ക­ണ­ത്തി­ന്റെ നാ­ല് അ­തിര്‍­ത്തി­ക­ളിലും ഓരോ പ­ള്ളി­ക­ളുണ്ട്. സു­നാ­മി­യെ അ­തി­ജീ­വി­ച്ച പ­ള്ളി­യി­ലി­പ്പോള്‍ വി­ശ്വാ­സി­ക­ളു­ടെ തി­ര­ക്കേ­റി­യി­രി­ക്കു­ക­യാണ്.

 
   
 




സം­സ്ഥാനം: ത­മി­ഴ്‌­നാട്, ജില്ല: നാ­ഗ­പട്ടണം യാ­ത്രാ­മാര്‍­ഗ്ഗം വി­മാ­ന­ത്താവ­ളം തി­രു­ച്ചി­റപ്പ­ള്ളി (165 കി.മീ.) റെ­യില്‍­വേ സ്റ്റേഷന്‍: നാ­ഗ­പട്ട­ണം (12 കി.മീ.) റോ­ഡ്­മാര്‍ഗ്ഗം: നാ­ഗ­പ­ട്ട­ണ­ത്തു­നി­ന്നു വേ­ദാ­ര­ണ്യ­ത്തി­ലേക്കും രാ­മേ­ശ്വ­ര­ത്തേക്കും പോ­കു­ന്ന വ­ഴിയില്‍ 13 കി­ലോ­മീ­റ്റര്‍ സ­ഞ്ച­രിച്ചാല്‍ വേ­ളാ­ങ്ക­ണ്ണി­യി­ലെ­ത്താം. പ­ള്ളി­യി­ലെ ഫോണ്‍: 04365 263423 പ്ര­വേ­ശ­ന സ­മയം: രാ­വി­ലെ 5 മ­ണി മു­തല്‍ രാത്രി 9 മ­ണി വരെ

താ­മസം:

ഹോ­ട്ടല്‍ എം.ജി.എം.
ഫോണ്‍: 04365 263900

ഹോ­ട്ടല്‍ ഗോള്‍­ഡന്‍ സാന്‍­ഡ്
ഫോണ്‍:
04365 263426.

ഹോ­ട്ടല്‍ പ്ര­കാശ്
ഫോണ്‍:
04365 263740

ഹോ­ട്ടല്‍ പ്രിന്‍­സ്­പാര്‍­ക്ക്
ഫോണ്‍:
263915

വി.ജി.പി. ബീ­ച്ച് റി­സോര്‍ട്ട്
ഫോണ്‍:
263561.
 


Contact
.Prayers.
Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.