online christian news malayalam Publish Upakarasmarana malayalam christian prayers divotional songs st.mary novena important Churches in kerala good thinks divotional photo gallery
 

അരുവിത്തുറ
സെന്റ് ജോര്‍ജ് പള്ളി

മീനച്ചിലാറിന്റെ ഇടതു കര­യില്‍ സ്ഥി­തി­ചെ­യ്യുന്ന പണ്ട് ഈരാപ്പുഴ എന്നറിയപ്പെട്ടിി­രു­ന്ന പ്രദേശമാണ് ഇന്നത്തെ ഈരാറ്റുപേട്ട എന്നാണ് വിദ­ഗ്­ധ­രു­ടെ അ­ഭി­പ്രായം. വിശുദ്ധ തോമശ്ലീഹായാല്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട തലമുറയുടെ പിന്‍തലമുറക്കാരാണ് ഈരാറ്റുപേട്ടയിലും ക്രൈസ്തവ സമൂഹത്തിന് രൂപം നല്‍കിയതെന്നാണ് ചരിത്രം. ഈരാറ്റുപേട്ട പട്ടണത്തിലെ ജനസംഖ്യയി്ല്‍ ഭൂരിപക്ഷവും ഇസ്‌ലാം മ­തവി­ശ്വാ­സി­ക­ളാണ്. സൗഹൃദതത്ിലും സാഹോദര്യത്തിലും കഴിഞ്ഞുപോരുന്ന ജനത മതസൗഹാര്‍ദത്തിന്റെ ഉത്തമ ഉദാ­ഹ­ര­ണ­മാണ്. കേ­രളത്തിലെത്തിയ തോമാശ്ലീഹാ ക്രിസ്തു മ­ത പ്ര­ചാ­ര­ണാര്‍ത്ഥം ഈരാറ്റുപേട്ടയും സന്ദര്‍ശിച്ചതായി ചിലര്‍ അവകാശപ്പെടുന്നു ണ്ടെങ്കിലും ഇതിന് അടിസ്ഥാനമായ ചരിത്ര രേഖ­കള്‍ ഇല്ല.

തോമാശ്ലീഹാ ഈരാറ്റുപേട്ട സന്ദര്‍ശിച്ച് ഏതാനും പ്രമുഖ വ്യക്തികളെ മാമോദീസ മുക്കി ക്രിസ്തുമതാനുയായികളാക്കി എന്നും അവര്‍ക്കായി ഒരു ആരാധന സ്ഥലം അനുദിക്കുകയും ചെയ്്തുവെന്നും പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. പള്ളി ആദ്യത്തെ പള്ളിക്കെട്ടിടം കരിങ്കല്ലിലാണ് നിര്‍മിച്ചത്.പതിനാറാം നൂറ്റാണ്ടിനുമുന്‍പായി ഒന്നോ രണ്ടോ തവണ പള്ളി പൊ­ളിച്ച് പുനര്‍നിര്‍മിക്കപ്പെട്ടുവെന്നു കരുതുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇടവകക്കാരനായിരുന്ന കല്ലറയ്ക്കല്‍ മത്തായി കത്തനാരുടെ നേതൃത്വത്തില്‍ കല്ലും കു­മ്മാ­യവും കൊണ്ട് പള്ളി ഇവിടെ നിര്‍മിക്കപ്പെട്ടു. ഈ പള്ളി പിന്നീട് 1951 ല്‍ പൊളിച്ചു പണിതു. അതിന്റെ മദ്ബഹ മേല്‍ക്കൂര സഹിതം സംരക്ഷിച്ചിട്ടു­ണ്ട്. പുതിയ പള്ളിയുടെ ശിലാസഥാപനം നടത്തിയത് ചങ്ങനാശേരി മെത്രാനായിരു്‌നന മാര്‍ ജയിംസ് കാളാശേരിയും ആശീര്‍വാദ കര്‍മം നിര്‍വഹിച്ചത് പാലായുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റിയന്‍ വയലിലുമാണ്. 1951 ല്‍ തുടങ്ങിയ നിര്‍മാണം 52 ല്‍ പൂര്‍ത്തീകരിച്ചു. കരിങ്കല്ലില്‍ തീര്‍ത്ത പള്ളിക്ക് 170 അടി നീളവും 50 അടി വീതിയുമുണ്ട്. വശങ്ങളിലേക്ക് നീട്ടുകള്‍ ഉള്ള ഭാഗത്ത് നൂറ് അടിയാണ് വീതി. പൊക്കം 52 അടിയും. ഈ പള്ളി ആദ്യം സ്വര്‍ഗാരോപിതയായ കന്യകാമാതാവിനാണ് സമര്‍പ്പിച്ചിരുന്നത്. മുന്‍പ് അറിയപ്പെട്ടിരുന്ന ഈരാപ്പുഴയെന്ന പേരുംഇന്ന് അറിയപ്പെടുന്ന അരുവിത്തുറയെന്ന പേരും മിക്കവാറും ഒരേ അര്‍ഥമുള്ളവയാണ്. ഈരാപ്പുഴയെന്ന പേരിന്റെ വകഭേദങ്ങളായി ഈരാറ്റുപുഴ, ഈരാറ്റിട എന്ന പേരുകളും കാണുന്നുണ്ട്.

1901 വരെ പള്ളിയില്‍ ലഭ്യമായ രേഖകളനുസരിച്ച് ഈരാപ്പുഴ അഥവാ ഈരാറ്റുപുഴ എന്ന പേരുകളാണ് കാണുന്നത്. 1901 നുശേഷം ഈ പേരുകള്‍ അപൂര്‍വമായി പ്രയോഗിച്ചു കാണുന്നുണ്ട്. എന്നാല്‍ പള്ളി പല നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അരുവിത്തുറ പള്ളിയെന്നറിയപ്പെട്ടിരുന്നു. വിശുദ്ധന്റെ രൂപം തോമാശ്ലീഹാ സ്ഥാപിച്ച നിലയ്ക്കല്‍ പള്ളി മുസ്‌ലിം സൈനികര്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അവിടെയുമ്ടായിരുന്ന കത്തോലിക്കര്‍ ഈരാപ്പുഴയിലേക്ക് കുടിയേറിയെന്നും വര്‍ കൊണ്ടുവന്നതാണ് വി­ശുദ്ധനെ രൂപമെന്നുമാണ് വിശ്വാസം. പതിനാറാം നൂറ്റാണ്ടില്‍ പള്ളി പുതുക്കി പണിയപ്പെട്ടപ്പോഴാണ് ഗീവര്‍ഗീസിന് പള്ളി സമര്‍പ്പിക്കപ്പെട്ടത്. വിശുദ്ധനോടുള്ള സ്‌നേഹാദരങ്ങള്‍ കാരണം ആളുകള്‍ അദ്ദേഹത്തെ വല്യച്ചനെന്നു വിളിക്കുന്നു. വിശുദ്ധന്‍ രക്തസാക്ഷിത്വം വഹിച്ചുവെന്നുകരുതുന്ന വെള്ളിയാഴ്ചത്തെ കുര്‍ബാന വെള്ളിയാഴ്ച കുര്‍ബാനയെന്നറിയപ്പെടുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഏപ്രില്‍ 24നാണ് വിശുദ്ധന്റെ തിരുനാള്‍.

 
   
  Thanks giving saints  
 
 


Contact
.Prayers.
Gallery . Saints . Novana . Home  

Copyright 2010 Upakarasmarana.com. All rights reserved.