online christian news malayalam Publish Upakarasmarana malayalam christian prayers divotional songs st.mary novena important Churches in kerala good thinks divotional photo gallery

 


ഭരണങ്ങാനം
എന്റെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സ്വന്തം നാട്

(മനോജ് എബ്രഹാം)

ഭരണങ്ങാനത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇന്ന് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമമാണ്. മറ്റെന്തെല്ലാം പ്രത്യേകതകള്‍ ഉള്ള സ്ഥലമാണെങ്കിലും ഭരണങ്ങാനം ഇന്ന് അല്‍ഫോന്‍സാമ്മയെക്കുറിച്ച് മാത്രം പറയപ്പെടുന്ന ഒരു സ്ഥലനാമമായി മാറി. 2008 എന്നത് ഭരണങ്ങാനത്തിന് വിശുദ്ധിയുടെ വര്‍ഷമാണ്. ആഗോള ക്രൈസ്തവ സഭയ്ക്ക് ഒരു വിശുദ്ധയെക്കൂടി ലഭിച്ച വര്‍ഷം. പ്രത്യേകിച്ച് ഭാരതത്തിന് ഒരു പ്രഥമ വിശുദ്ധ വിശുദ്ധയെ ലഭിച്ച വര്‍ഷം. പാലാക്കാര്‍ക്ക് പ്രത്യേകിച്ച് ഭരണങ്ങാനത്തിന് ഇത് എന്തുകൊണ്ടും 2008 ഭാഗ്യപ്പെട്ട വര്‍ഷമായി. വിശുദ്ധ പദവിയിലേക്ക് നയിച്ച നാള്‍വഴികള്‍ എന്ന ലേഖനത്തില്‍ ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2008 ഒക്ടോബര്‍ 12 നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ റോമില്‍ വെച്ച് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.

കേരളത്തിന്റെ ഭൂപടത്തില്‍ ഒരു കൊച്ചു പ്രദേശമായ ഭരണങ്ങാനത്തിനും അതുവഴി പാലായ്ക്കും ഒരു ആഗോള പ്രശസ്തി പകര്‍ന്നു തന്നിരിക്കുന്നു ഇന്ന് അല്‍ഫോന്‍സാമ്മയുടെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ഭരണങ്ങാനം. ആയിരക്കണക്കിന് ജനങ്ങളാണ് അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കാനായി എത്തുന്നത്. എല്ലായ്‌പോഴും കുര്‍ബാന അര്‍പ്പിക്കുവാനുള്ള സൗകര്യവും ഇവിടെ നല്‍കിവരുന്നുണ്ട്.

മീനച്ചിലാറിന്റെ തീരങ്ങളിലൂടെയുള്ള യാത്ര മനസ്സിനും ശരീരത്തിനും കുളിര്‍മ്മ നല്‍കുന്നു. മികച്ച ഗതാഗത സൗകര്യവും ഈ പ്രദേശത്തുണ്ട്. ഭരണങ്ങാനത്തെത്തുന്നവര്‍ക്ക് അല്‍ഫോന്‍സാ മ്യൂസിയവും അല്‍ഫോന്‍സാമ്മ താമസിച്ചിരുന്ന മഠവും സന്ദര്‍ശിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ അല്‍ഫോന്‍സാമ്മയുടെ കുടമാളൂരിലുള്ള ജന്മഗൃഹവും സന്ദര്‍ശിക്കാവുന്നതാണ്.

 

വി. അല്‍­ഫോന്‍­സാമ്മ
സൂക്തങ്ങള്‍
അ­ത്­ഭുതം
ച­ര­മ പ്ര­സംഗം
വി­ശു­ദ്ധ പ­ദ­വി­ നാള്‍­വ­ഴികള്‍
ഭരണങ്ങാനം റൂട്ട്മാപ്പ്‌ (Rute Map)

 


 
   

Holy Mas Time

05.30 am
06.30 am
08.30 am
11.00 am
05. 00 pm

Sunday

07.30.am
09.00 am
11.00 am
12.00 Noon
3.00 pm


 

1. കോ­ട്ട­യം-കു­ട­മാളൂര്‍ ജ­ന്മ­ഗൃ­ഹം 8 കി.മീ.

2.കു­ട­മാ­ളൂര്‍-ഭ­ര­ണ­ങ്ങാ­നം 32 കി.മീ.
(കു­ട­മാ­ളൂര്‍-മെ­ഡി­ക്കല്‍ കോ­ളേ­ജ്-
അ­തി­ര­മ്പു­ഴ-ഏ­റ്റു­മാ­നൂര്‍
-പാ­ലാ-ഭ­ര­ണ­ങ്ങാനം)

3. കോ­ട്ട­യം-ഭ­ര­ണ­ങ്ങാ­നം 32 കി.മീ.
(ഏ­റ്റു­മാ­നൂര്‍-പാ­ലാ-ഭ­ര­ണ­ങ്ങാനം)

4. കോ­ട്ട­യം-മു­ട്ടുചി­റ 26 കി.മീ.

5. മു­ട്ടു­ചി­റ-ഭ­ര­ണ­ങ്ങാ­നം 30 കി.മീ.

6. പാ­ലാ-ഭ­ര­ണ­ങ്ങാ­നം 7 കി.മീ.

7. ഭ­ര­ണ­ങ്ങാ­നം-വാ­ക­ക്കാ­ട് 16 കി.മീ.
(ഭ­ര­ണ­ങ്ങാ­നം-ഈ­രാ­റ്റു­പേ­ട്ട
-ക­ള­ത്തൂ­ക്ക­ട­വ്-വാ­ക­ക്കാട്)

8. ഭ­ര­ണ­ങ്ങാ­നം-വാ­ഴ­പ്പ­ള്ളി
-ച­ങ്ങ­നാ­ശ്ശേ­രി 56 കി.മീ.

Bharananganam church route map

 
   

 

Home . Contact . Prayers . Gallery . Saints . Novana

Copyright 2010 Upakarasmarana.com. All rights reserved.