![]() ![]() ![]() ![]() ![]() ![]() ![]()
|
|---|
| Manarcad St. Mary's Church |
|---|
![]() ![]() ![]() |
മണര്‍കാട് സ്ഥിതിചെയ്യുന്ന മര്‍ത്തമറിയം പള്ളി അഥവാ സെന്റ് മേരീസ് പള്ളി രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ചതാണ്. കന്യാമറിയത്തിന്റെ അദൃശ്യസാന്നിധ്യവും അനുഗ്രഹവര്‍ഷവും കാലാകാലങ്ങളായി ആചരിച്ചു പോരുന്ന എട്ടുനോമ്പ് അനുഷ്ഠാനവും മറ്റു പ്രധാനപ്പെട്ട നേര്‍ച്ചകളും മണര്‍കാട് പള്ളിയെ രാജ്യാന്തര നിലവാരത്തിലേക്കുയര്ത്തിയിരിക്കുന്നു. |
|---|
ഈ സമയത്ത് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെയാണ് എട്ടുനോമ്പ് ആചരണം. ലോകത്തിലെ പലപല ദിക്കുകളില്‍ നിന്നായി അനേകായിരം ഭക്തര്‍ കന്യാമറിയത്തിന്റെ പരിപാവനമായ ആലയത്തില്‍ അനുഗ്രഹപ്രാപ്തിക്കായി എത്തിച്ചേരുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 8 വരെ കോട്ടയം ജില്ലയിലെ എല്ലാ പാതകളും മണര്‍കാട് പള്ളിയിലേക്ക് തോരണങ്ങള്‍ വിരിച്ച് ഒരുങ്ങാറുണ്ട്. കോട്ടയം പട്ടണത്തിനടുത്ത് 9 കിലോമീറ്റര്‍ അകലെയാണ് മണര്‍കാട് പള്ളി. ചരിത്രം രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച മര്‍ത്തമറിയം പള്ളിക്ക് അനേകം വര്‍ഷം മുമ്പുള്ള ചരിത്രമാണ് പറയാനുള്ളത്. പ്രാചീന മലങ്കര പള്ളികളില്‍ പ്രഥമഗണനീയമാണ് മണര്‍കാട് മര്‍ത്തമറിയം പള്ളി. പള്ളിയില്‍ സ്ഥിതിചെയ്യുന്ന കല്‍ക്കുരിശ് 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് ഇതിലെ ലിഖിത രേഖകള്‍ തെളിയിക്കുന്നു. 9010 എ.ഡി. ക്കും 920 എ.ഡി.ക്കും ഇടയക്ക്് സ്ഥാപിക്കപ്പെട്ടതായിരിക്കാം ഇതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. അനന്തരം നിരവധി തവണയായി പള്ളി നവീകരിക്കപ്പെട്ട് വരുന്നു. പതിനാറാം നൂറ്റാണ്ടില്‍ നാട്ടിലെ എല്ലാ പള്ളികളും പോര്‍ച്ചുഗീസ് രീതിയില്‍ പുതുക്കിപ്പണിത കൂട്ടത്തില്‍ കോട്ടയം ചെറിയപള്ളിയുടെ മാതൃകയില്‍ മണര്‍കാട് പള്ളിയുടെ രൂപമാറ്റം വരുത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ആരംഭകാലം മുതല്‍തന്നെ അന്ത്യോക്യായിലെ പാത്രിയാര്‍ക്കീസിന്റെയും അദ്ദേഹം നിയോഗിക്കുന്ന പരിശുദ്ധ കത്തോലിക്കാ ബാവയുടെയും കീഴിലാണ് മണര്‍കാട് പള്ളി. മഹത്തായ സ്ഥാപനം കന്യാമറിയത്തിന്റെ അനുഗ്രഹാശിസുകള്‍ക്കായി കോടിക്കണക്കിന് ഭക്തര്‍ വരുന്ന മണര്‍കാട് പള്ളിയങ്കണം ആഘോഷവേളകളില്‍ പ്രാര്ത്ഥനാനിരതമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു. സന്താനലബ്ധിക്കായും നന്മനിറഞ്ഞൊരു നാളേയ്ക്ക്വേണ്ടിയും എണ്ണിയാല്‍ തീരാത്ത കദനങ്ങള്‍ക്ക് അറുതിവരാനും കരഞ്ഞും കേണും അപേക്ഷിക്കുന്ന ഭക്തര്‍ മണര്കാട്ടമ്മയെ ദര്‍ശിച്ച് ശാന്തമായ മനസ്സോടെ യാത്രതിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് പള്ളി സന്ദര്‍ശിച്ചതിനേക്കാള്‍ മൂന്നു മടങ്ങ് ആളുകള്‍ ഈ വര്‍ഷം പള്ളി സന്ദര്‍ശിച്ചതായാണ് കണക്കാക്കുന്നത്. Home . Contact . Prayers . Gallery . Saints . Novana Copyright 2010 Upakarasmarana.com. All rights reserved. |
|---|