വി. അല്‍ഫോന്‍സാമ്മ:
വിശുദ്ധ പദവി നടപടിയുടെ നാള്‍വഴികള്‍
1946 ജൂലായ് 28ന് വി. അല്‍ഫോന്‍സ ദിവംഗതയായി. അധികം വൈകാതെതന്നെ, ആ ധന്യാത്മാവിന്റെ ജീവിതവിശുദ്ധിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിക്കുകയാല്‍ അല്‍ഫോന്‍സാമ്മയുടെ കാര്യത്തില്‍ നാമകരണ നടപടികള്‍ സ്വീകരിക്കുന്നതിന് മതിയായ കാരണമുണ്ടോ എന്ന് ഒരു പ്രാഥമിക അന്വേഷണം നടത്താന്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ഏകാംഗ കമ്മീഷനായി മോണ്‍ ജെ.സി. കാപ്പനെ നിയമിച്ചു. വേണ്ടത്ര അന്വേഷണം നടത്തിയശേഷം അദ്ദേഹം അനുകൂലമായ ഒരു റിപ്പോര്‍ട്ട് മെത്രാന് സമര്‍പ്പിച്ചു. അല്‍ഫോന്‍സാമ്മയുടെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ നാമകരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയായി റവ. ഫാ. റോമിയോ തോമസ് ടി.ഒ.സി.ഡി. റവ. ഫാ. അബ്രഹാം വടക്കേല്‍, റവ. ഫാ. ജോസഫ് താഴത്തേല്‍ എന്നിവരെ ഒരു കമ്മീഷനായി പാലാ രൂപതയുടെ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ നിയമിച്ചു.
കമ്മിറ്റിയുടെ വിശദമായ റിപ്പോര്‍ട്ട് പഠിച്ചശേഷം 23.11.1951 ല്‍ പാലാ രൂപതാധ്യക്ഷന്‍ റോമില്‍ താമസിക്കുന്ന വെരി. റവ. ഫാ. ഫോര്‍ത്തുണാത്തോഷിപ്പിയോണി ഒ.എഫ്.എം. അവര്‍കളെ പോസ്റ്റുലേറ്റര്‍ ആയും മോണ്‍ ജെ.സി.കാപ്പനെ വൈസ് പോസ്റ്റുലേറ്റര്‍ ആയും റവ. ഫാ. ജോസഫ് താഴത്തേലിനെ പ്രൊക്യുറേറ്ററായും നിയമിച്ചു. 1951 അതിനെത്തുടര്‍ന്ന് വെരി. റവ. ഫാ. റോമിയോ തോമസ് സി.എം.ഐ. പ്രധാന ജഡ്ജിയായി ആദ്യത്തെ രൂപതാക്കോടതി സ്ഥാപിതമായി.
അല്‍ഫോന്‍സാമ്മയുടെ ലിഖിതങ്ങള്‍, കത്തുകള്‍, ലേഖനങ്ങള്‍, ഗ്രന്ഥങ്ങള്‍ ഇവ പഠിച്ച് അവയില്‍ വിശ്വാസത്തിനും സന്മാര്‍ഗത്തിനും വിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്നാണ് ഈ കോടതി പരിശോധിച്ചത്. 1953 ഡിസംബര്‍ 2-ാം തീയതി ഈ കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ യൂജിന്‍ കര്‍ദ്ദിനാള്‍ ടിസറന്റ് ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തു. 1955 അല്‍ഫോന്‍സായുടെ ലിഖിതങ്ങള്‍ ലത്തീനിലേക്ക് വിവര്‍ത്തനം ചെയ്യുകയും റോമിലെ വിരുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.
പെ. ബ. റോമിയോ തോമസ് അച്ചന്റെ തന്നെ അധ്യക്ഷതയില്‍ രണ്ടാമത്തെ രൂപതാക്കോടതി പ്രവര്‍ത്തനമാരംഭിച്ചു. അല്‍ഫോന്‍സാമ്മയെ അടുത്തറിഞ്ഞിട്ടുള്ള വ്യക്തികളെ വിസ്തരിക്കുക, ക്രൈസ്തവ പുണ്യങ്ങള്‍ വീരോചിതമായി അനുവര്‍ത്തിച്ചിരുന്നോ എന്ന് നിര്‍ണയിക്കുക, അവളുടെ മാധ്യസ്ഥ്യം വഴി സംഭവിച്ച അദ്ഭുതത്തിന്റെ നിജസ്ഥിതി കണ്ടെത്തുക മുതലായവയായിരുന്നു ഈ കോടതിയുടെ ചുമതലകള്‍. 1960 വരെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നീണ്ടു. 1957 1957 ഏപ്രില്‍ 13-ാം തീയതി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയും വിദഗ്ധ ഡോക്ടര്‍മാരുടെയും സാന്നിധ്യത്തില്‍ കുഴിമാടം തുറന്നു. ഡോക്ടര്‍മാര്‍ അസ്ഥികൂടത്തിന്റെ വിവിധ ഭാഗങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം പൂജ്യാവശിഷ്ടം ഒരു നാകപ്പെട്ടിയിലാക്കി, ആ പെട്ടി ആഫ്രിക്കന്‍ തേക്കുകൊണ്ടുള്ള ഒരു പെട്ടിയില്‍ വെച്ചു. ആ പെട്ടി തുരുമ്പുപിടിക്കാത്ത ഒരു ഉരുക്കുപെട്ടിയിലാക്കി മുദ്രവെച്ചു.
തുടര്‍ന്ന് അതേ കുഴിമാടത്തില്‍ത്തന്നെ അടക്കം ചെയ്തു. 1960-62 പഴയ അംഗങ്ങളെത്തന്നെ ഉള്‍പ്പെടുത്തി മൂന്നാമത്തെ കോടതി സ്ഥാപിതമായി. വിശുദ്ധര്‍ക്കുമാത്രം നല്‍കപ്പെടാവുന്ന ബഹുമാനാദരങ്ങള്‍ അല്‍ഫോന്‍സാമ്മയ്ക്ക് നേരത്തെതന്നെ ജനങ്ങള്‍ നല്‍കിയിരുന്നോ എന്ന കാര്യമായിരുന്നു ഈ കോടതിക്ക് അന്വേഷിക്കാനുണ്ടായിരുന്നത്. മൂന്നു കോടതികളുടെയും കൂടി ഒരു സംയുക്ത സമാപന സമ്മേളനം 1962 സപ്തംബര്‍ 27ന് ചേര്‍ന്ന് രേഖകള്‍ ഒപ്പുവെച്ചു. 126 സാക്ഷികളെ വിസ്തരിച്ച് ശേഖരിച്ച തെളിവുകളുുെട അടിസ്ഥാനത്തില്‍ രൂപതാക്കോടതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് 1962 ഒക്ടോബറില്‍ വയലില്‍ പിതാവ്, നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന് നേരിട്ട് സമര്‍പ്പിച്ചു. ആ സമയത്ത് പോസ്റ്റുലേറ്റര്‍ പദവി വഹിച്ചിരുന്നത് ഫാ. അന്തോണിയോ കൈരോളി ആയിരുന്നു. അദ്ദേഹം ബൃഹത്തായ ആ റിപ്പോര്‍ട്ടിന്റെ ഒരു സാരസംഗ്രഹം ഉണ്ടാക്കി തിരുസംഘത്തിലെ വിശ്വസ്തതാ പാലകനെ (ഒവശവൃലവി ്ശ ശമഹറസ) ഏല്പിച്ചു. വിശ്വസ്തതാപാലകന്‍ ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടിലെ ന്യൂനതകള്‍ക്ക് കൈരോളി അച്ചന്‍ തന്റെ അഭിഭാഷകന്‍ വഴി മറുപടി നല്‍കി.
ഇതിനിടെ ഇന്ത്യയിലെ വിവിധ മെത്രാന്മാര്‍ അപ്പസ്‌തോലിക നടപടികള്‍ തുടങ്ങുന്നതിനുപരി പിതാവിനോട് അപേക്ഷിച്ചുകൊണ്ടുള്ള കത്തുകള്‍ അയച്ചിരുന്നു. 1970 ജനവരി 7ന് അല്‍ഫോന്‍സാമ്മയുടെ ലിഖിതങ്ങളില്‍ നിഷിദ്ധമായി ഒന്നുമില്ലെന്ന് തിരുസംഘം പ്രസ്താവിച്ചു. അതേവര്‍ഷംതന്നെ അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിയെപ്പറ്റി അന്വേഷിക്കാന്‍ ഒരു കോടതി രൂപവത്കരിക്കുകയും ചെയ്തു.
രൂപതാക്കോടതിയുടെ റിപ്പോര്‍ട്ടിന്റെ സംഗ്രഹം, വിശ്വസ്തതാപാലകന്റെ ആക്ഷേപങ്ങള്‍, അതിന് താന്‍ നല്‍കിയ മറുപടി, മേല്‍പ്രസ്താവിച്ച അഭ്യര്‍ഥനാ കത്തുകള്‍ ഇവയെല്ലാം ചേര്‍ത്തുണ്ടാക്കിയ ഒരു ഗ്രന്ഥം 1977ല്‍ തിരുസംഘത്തിന് ഫാ. കൈരോളി സമര്‍പ്പിച്ചു. തിരുസംഘം 1.6.1979 ല്‍ അപ്പസ്‌തോലിക നടപടികള്‍ നടത്തുന്നതിന് പാലാ രൂപതാധ്യക്ഷനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള അനുമതിപത്രിക പുറപ്പെടുവിച്ചു.
റവ. ഡോ. ജോര്‍ജ് നെടുങ്ങാട് എസ്.ജെ. അധ്യക്ഷനായുള്ള ഒരു അപ്പസ്‌തോലിക കോടതി 1980 ജൂലായ് 15ന് സ്ഥാപിക്കപ്പെട്ടു. കോടതി 146 സമ്മേളനങ്ങളിലായി 46 സാക്ഷികളെ വിസ്തരിച്ചു. അവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് 1981 അവസാനത്തോടെ റോമില്‍ എത്തിച്ചു. തിരുസംഘത്തിന്റെ നിര്‍ദേശാനുസരണം അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം വഴി മൂന്ന് അദ്ഭുതരോഗശാന്തികളെക്കുറിച്ച് പഠിക്കാന്‍ റവ. ഡോ. ജോസഫ് മറ്റം അധ്യക്ഷനായുള്ള ഒരു കോടതി 2.3.1981 ല്‍ പാലാ രൂപതാധ്യക്ഷന്‍ രൂപവത്കരിച്ചു. നാല് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 27 സാക്ഷികളെ വിസ്തരിച്ച് കോടതി തെളിവുകള്‍ ശേഖരിച്ചു. പ്രസ്തുത തെളിവുകളുടെ റിപ്പോര്‍ട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 1981 അവസാനത്തോടെ റോമിലെത്തിച്ചു.
1984 തിരുസംഘത്തിലെ കര്‍ദ്ദിനാളന്മാര്‍ 23.10.1984 ല്‍ കോണ്‍ഗ്രസ് ചേര്‍ന്ന് അല്‍ഫോന്‍സാമ്മ വീരോചിതമായ പുണ്യങ്ങള്‍ അഭ്യസിച്ചിരുന്നുവെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഇതോടെ ദൈവദാസി അല്‍ഫോന്‍സാമ്മ ധന്യ (്വവൃവിമയാവ) എന്ന പദവിക്ക് അര്‍ഹയായി. 1985 രൂപതാക്കോടതിയും അപ്പസ്‌തോലിക കോടതിയും പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്ന മൂന്ന് അദ്ഭുതങ്ങളില്‍ ഒന്നിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് 23.5.1985 ല്‍ സമ്മേളിച്ച ദൈവശാസ്ത്രജ്ഞരും 2.7.1985 ല്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘവും അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യത്താലുണ്ടായ അദ്ഭുതമാണ് അവയെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഈ രോഗശാന്തിയെ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രി തിരുസംഘം മാര്‍പ്പാപ്പയുടെ സാന്നിധ്യത്തില്‍ 6.7.1985 ല്‍ വിളംബരം ചെയ്തു. 1986 ഫിബ്രവരി 8-ാം തീയതി കോട്ടയത്തുവെച്ച് പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍, ധന്യ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി (യാവീീവല) പ്രഖ്യാപിച്ചു. 1999ല്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയില്‍ നടന്ന ഒരദ്ഭുത രോഗശാന്തി വിശുദ്ധ പദപ്രഖ്യാപന നടപടികള്‍ക്ക് ആരംഭമിട്ടു. 2002 ഫിബ്രവരി 26-ാം തീയതി അദ്ഭുതത്തെപ്പറ്റി അന്വേഷിക്കുന്നതിനുള്ള നാമകരണക്കോടതി സ്ഥാപിച്ചു.
രൂപതാ നിയോജിതനായി റവ. ഡോ. ജോസഫ് മറ്റത്തെ നിയമിച്ചു. 40 സമ്മേളനങ്ങളിലായി 40 സാക്ഷികളെ വിശദമായി വിസ്തരിച്ച്, അദ്ഭുതം വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലൂടെ മാത്രം നടന്നതാണെന്ന് സ്ഥിരീകരിച്ചു. സപ്തംബര്‍ 30ന് രേഖകള്‍ റോമിലേക്ക് അയയ്ക്കുന്നതിന് സജ്ജമാക്കി. ഒക്ടോബര്‍ 7ന് രേഖകള്‍ ഡല്‍ഹിയിലുള്ള പ്രൊനുണ്‍ഷ്യോയ്ക്ക് കൈമാറി. ഒക്ടോബര്‍ 10ന് രേഖകള്‍ റോമിലെത്തി. റവ. മോണ്‍ പോള്‍ പള്ളത്ത് രേഖകളുടെ ഒരു സംഗ്രഹം തയ്യാറാക്കി തിരുസംഘത്തിന് സമര്‍പ്പിച്ചു. മാര്‍ച്ച് 23ന് ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘം അദ്ഭുതം സ്ഥിരീകരിച്ചു.
ജൂലായ് 15ന് അദ്ഭുതം അംഗീകരിക്കുന്ന രേഖ ഏഴംഗ ദൈവശാസ്ത്രസമിതി ഒപ്പുവെച്ചു. ജനവരി 10ന് കിട്ടിയ കര്‍ദ്ദിനാള്‍ സംഘം ഏകകണ്ഠമായി അദ്ഭുതത്തിന് അംഗീകാരം നല്‍കി. 2007 ജൂണ്‍ 1ന് പരിശുദ്ധ പിതാവ് അദ്ഭുതം സ്ഥിരീകരിച്ച് രേഖകള്‍ ഒപ്പുവെച്ചു. 2008 ഒക്ടോബര്‍ 12ന് പരിശുദ്ധ പിതാവ് ബനഡിക്ട് 16-ാമന്‍ റോമില്‍ വെച്ച് വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. |