| ജീവിത പങ്കാളിയെ ലഭിക്കാന്‍ പ്രാര്‍ത്ഥന
തോബിയാസിനേയും സാറായേയും അത്ഭുതകരമായി തെരഞ്ഞെടുത്ത് അവരെ സൗഭാഗ്യകരമായ ദാമ്പത്യ ജീവിതത്തിലേക്കു യര്‍ത്തിയ കര്‍ത്താവേ, അനാദിയിലേ എനിക്കായി അങ്ങു തിരഞ്ഞെടുത്തിട്ടുള്ള വരനെ/വധുവിനെ കാണിച്ചു തരണമേ. അതിനായി എന്റെ പ്രിയപ്പെട്ടവര്‍ നടത്തിക്കൊണ്ടി രിക്കുന്ന പരിശ്രമങ്ങളെ സഫലമാക്കണമെ. എല്ലാവിധ തടസങ്ങളെയും എടുത്തു മാറ്റണമെ. ദൈവവേ, നിന്റെ ഹിതം അരാഞ്ഞറിഞ്ഞ്, നന്മയായിട്ടുള്ളതും സ്വീകാര്യമായിട്ടുള്ളതും എന്താണെന്ന് വിവേചിച്ചറിഞ്ഞ് അതിനെ സ്വീകരിക്കാനുള്ള കൃപാവരം ഞങ്ങളില്‍ വര്‍ഷിക്കണമെ. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, വി. യൗസേപ്പേ എനിക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമെ.
ആമേന്‍. |