| |
സമാധാന പ്രാര്‍ത്ഥന
കര്‍ത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കേണമേ. വിദ്വേഷമുള്ളിടത്ത് ക്ഷമയും സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രകാശവും സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും സേ്നഹിക്കപ്പെടുന്നതിനേക്കാള് സേ്നഹിക്കുന്നതിനും എനിക്കിടയാക്കണമേ. കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്കു ലഭിക്കുന്നത് ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്. മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.
വി. ഫ്രാന്‍സിസ് അസ്സീസി |
|