![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
|---|
വി. അലോഷ്യസ് ഗൊണ്‍സാഗാ (1568-1691) കാസ്റ്റിഗഌയോണ് പ്രഭുവായ ഫെര്‍ഡിനന്റ് ഗൊണ്‍സാഗയുടെ മകനായി 1568-ല്‍ അലോഷ്യസ് ജനിച്ചു. ഏഴാമത്തെ വവയസ്സില് ദൈവമാതാവിന്റെ ഒപ്പീസും സങ്കീര്‍ത്തനങ്ങളും ചൊല്ലിത്തുടങ്ങി. 9-ാമത്തെ വയസ്സില്‍ നിത്യബ്രഹ്മചര്യ വ്രതമെടുത്തു. ഫേഌറെന്സില് വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ആഴ്ചതോറും ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉപവസിച്ചിരുന്നു. ആഴ്ചയില്‍ 3 ദിവസം ചമ്മട്ടി അടിച്ചിരുന്നു. അപ്പവും വെള്ളവുമായിരുന്നു ആ യുവാവിന്റെ സാധാരണ ഭക്ഷണം. ഡാന്‍സ് ചെയ്തിരുന്നില്ല. ഡാന്‍സ് ഇഷ്ടപ്പെട്ടിരുന്നുമില്ല. വാനവസദൃശനായ യുവാവ് എന്നാണ് എല്ലാവരും അവനെ വിളിച്ചിരുന്നത്. ''ഞാന്‍ വളഞ്ഞ ഒരു ഇരുമ്പുവടിയാണ്. ആശാനിഗ്രഹവും പ്രാര്ത്ഥനയുമാകുന്ന ചുറ്റികഴി എന്നെ നേരെയാക്കുന്നതിനാണ് ഞാന്‍ സന്യാസം ആശ്ലേഷിച്ചത് എന്നത്രെ ഈശോസഭ നോവിസ്സായ അലോഷ്യസ് പറഞ്ഞത്. 11-ാമത്തെ വയസ്സില്‍ ആദ്യ കുമ്പസാരം നടത്തി. മൂന്നു വയസ്സില്‍ പടയാളികളുടെ കൂടെ കളിച്ചു നടക്കുമ്പോള്‍ അസഭ്യവാക്കുകള്‍ പറഞ്ഞതായിരുന്നു അലോഷ്യസ് ചെയ്ത വലിയ പാപം. അതിനെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോള്‍ അവര്‍ കുഴഞ്ഞുവീണു. പിറ്റേദിവസമാണ് കുമ്പസാരം മുഴുവനാക്കിയത്. 13-ാമത്തെ വയസ്സില്‍ മാതാപിതാക്കന്മാരും ഓസ്ത്രിയാ ചക്രവര്‍ത്തിനിയുമൊരുമിച്ച് അലോഷ്യസ് സ്പെയിനിലെ ഫിലിപ്പു ദ്വീതീയനെ സന്ദര്‍ശിച്ചു. കൊട്ടാരത്തിലെ ജീവിതം അലോഷ്യസു തീരെ ഇഷ്ടപ്പെട്ടില്ല. വിശുദ്ധന്മാരുടെ ജീവചരിത്രം വായിച്ചാണ് കൊട്ടാരത്തില്‍ കഴിച്ചുകൂട്ടിയത്. ''ഈശോസഭ മിഷനറിമാരില്‍ ഇന്ത്യയില്‍'' എന്ന ഗ്രന്ഥം വായിച്ച ദിനംമുതല്‍ അലോഷ്യസ്സ് ഈശോസഭയില്‍ ചേരാനുള്ള ആഗ്രഹം ജനിച്ചു. പിതാവിനോട് നാലുകൊല്ലം ഏറ്റുമുട്ടിയതിനുശേഷമാണ് സമ്മതം സിദ്ധിച്ചത്. 17-ാമത്തെ വയസ്സില്‍ അലോഷ്യസു നൊവിഷ്യറ്റില്‍ ചേര്‍ന്നു. സെമിനാരിയില്‍ കൂടുതല്‍ ഭക്ഷിക്കാനും ഉല്ലസിക്കാനും നിര്‍ബന്ധം വന്നു. അത് ഒരു പുതിയ പ്രായശ്ചിത്തമായി. വി. റോബര്‍ട്ട് ബെല്ലര്മിനായിരുന്നു അലോഷ്യസിന്റെ ജ്ഞാനപിതാവ്. 1591 ല്‍ റോമയില്‍ ഒരു ഭയങ്കര ജ്വരപ്പനി പടര്‍ന്നുപിടിച്ചു. അലോഷ്യസ് അന്തിമ ദൈവശാസ്ത്ര ക്ലാസില്‍ പഠിക്കുകയായിരുന്നെങ്കിലും വീടുകളില്‍ പോയി രോഗികളെ ശുശ്രൂഷിക്കാന്‍ സ്വയം സന്നദ്ധനായി. ഒരു മാസത്തോളം അങ്ങനെ രോഗികളെ ശുശ്രൂഷിച്ചു. അവസാനം അലോഷ്യസ്സിനും ആ പനി പിടിപെട്ടു. മൂന്നു മാസത്തോളം കിടന്നു. 23-ാമത്തെ വയസ്സില്‍ ഈശോ എന്ന തിരുനാമം ആവര്‍ത്തിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് പറന്നു. ചിന്ത: അലോഷ്യസിന്റെ കുമ്പസാരക്കാരനായ വി. റോബര്‍ട്ടു ബെല്ലരമിന് സാക്ഷ്യം വഹിക്കുന്നുണ്ട് അലോഷ്യസ് അറിഞ്ഞുകൊണ്ട് ജീവിതത്തില്‍ യാതൊരു പാപവും ചെയ്തിട്ടില്ലെന്ന്. എന്നിട്ടും അദ്ദേഹം കഠിനപ്രായശ്ചിത്തം ചെയ്തുകൊണ്ടിരുന്നു. രാത്രി എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുകയും കണ്ണുനീര് ചിന്തുകയും ചെയ്യുമായിരുന്നു. അലോഷ്യസിന്റെ നിഷ്കളങ്കത നാം അനുകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രായശ്ചിത്തമെങ്കിലും നമുക്ക് അനുകരിക്കാം. |
||
|---|---|---|
Contact .Prayers. Gallery . Saints . Novana . Contact .Home |
|---|