| |
    
Prayer of
Saint Alphonsa
O Lord Jesus, hide me in the wound of your sacred heart. Free me from my desire to be loved and esteemed. Guard me from my evil attempts to win fame and honor. Make me humble till I become a small spark in the flame of love in your Sacred Heart. Grant me the grace to forget myself and all worldly things. Jesus, sweet beyond words, convert all worldly consolations into bitterness for me. O my Jesus, Sun of Justice, enlighten my intellect and mind with your sacred rays. Purify my heart, consume me with burning love for you, and make me one with you.
വി.
അല്‍ഫോന്‍സാമ്മ
സൂക്തങ്ങള്‍
അത്ഭുതം
ചരമ പ്രസംഗം
വിശുദ്ധ പദവി
നാള്‍വഴികള്‍
ഭരണങ്ങാനം റൂട്ട്മാപ്പ്
|
|
|
Tomb of St.alphonsa
വിശുദ്ധ അല്‍ഫോന്‍സാമ്മ
ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന പ്രഥമ വിശുദ്ധയാണ് അല്‍ഫോന്‍സാമ്മ. 2008, ഒക്ടോബര്‍ 12നു രാവിലെ 9 മണിക്ക് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമുള്ള ഈ സുദിനം കേരളത്തിലെ ലക്ഷക്കണക്കിനുള്ള കത്തോലിക്കരുടെ മനസില്‍ അഭിമാനസ്തംഭമാവും. ഭാവി തലമുറ ഈ ദിനത്തിന്റെ പ്രാധാന്യം ചരിത്ര രേഖകളില്‍ നിന്നും പഠിക്കും. കോട്ടയത്തുനിന്നും 5 കിലോമീറ്റര്‍ വടക്കുള്ള കുടമാളൂര്‍ എന്ന ഗ്രാമത്തില്‍ 1910 ആഗസ്ത് 19 നാണ് അല്‍ഫോന്‍സാമ്മ ജനിച്ചത്. ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിലെ-കോട്ടയത്തെ കുടമാളൂര്‍ മുട്ടത്ത് പാടത്ത് പഴുപ്പറമ്പില്‍ ജോസഫ്-മേരി ദമ്പതികളുടെ നാലാമത്തെ മകളായി ജനിച്ച അന്നക്കുട്ടി എന്ന അല്‍ഫോന്‍സാമ്മ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ വിശുദ്ധയും ഇന്ത്യയില്‍ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന നാലാമത്തെ വ്യക്തിയുമാണ്. അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള സഭയുടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അരനൂറ്റാണ്ടിലേറെ (അമ്പത്തിനാല് വര്‍ഷം) കാലം എടുത്തു. 1910 ആഗസ്റ്റ് 19നു ജനിച്ച അല്‍ഫോന്‍സാമ്മയെ കുടമാളൂര്‍ സെന്റ് മേരീസ് പള്ളിയിലാണ് മാമോദീസ മുക്കിയത്. രക്ഷിതാക്കള്‍ ''അന്ന'' എന്ന പേരാണ് ജ്ഞാനസ്നാന സമയത്ത് ഇട്ടത്. അന്നയെ അന്നക്കുട്ടി എന്ന പേരില്‍ വീട്ടുകാരും മറ്റും വിളിച്ചുപോന്നു. അന്നക്കുട്ടി ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മ മേരിക്കുട്ടിയും മരിച്ചു. പിന്നീട് പെറ്റമ്മയുടെ സ്ഥാനത്ത് അന്നക്കുട്ടിയെ വളര്‍ത്തിക്കൊണ്ടു വന്നത് പേരമ്മയാണ്. വിശുദ്ധയുടെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെടുന്ന ഭരണങ്ങാനത്തെ കബറിടവും അല്‍ഫോന്‍സാമ്മ താമസിച്ച് മരിച്ച മുറിയും സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നു. (1928 ആഗസ്റ്റ് 2-നു ഭരണങ്ങാനം ക്ലാരമഠത്തിന്റെ കപ്പേളയില്‍ വച്ച് അന്നക്കുട്ടി ശിരോവസ്ത്രം ധരിച്ചു. അതോടെ സ്കൂള്‍ രജിസ്റ്ററില്‍ അന്നയും ബന്ധുക്കളുടെ അന്നക്കുട്ടിയുമായിരുന്നവള് കര്‍ത്താവിന്റെ മണവാട്ടിയായി അറിയപ്പെടാന്‍ ''അല്‍ഫോന്‍സാ'' എന്ന പേര് സ്വീകരിച്ചു.)
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തിലെ
സുപ്രധാന ദിനങ്ങള്‍
(Important Days of Saint Alphonsa)
ജനനം 19.8.1910 ജ്ഞാനസ്നാനം 27.8.1910
പ്രഥമ ദിവ്യകാരുണ്യ സ്വീകരണം 27.11.1917
സ്ഥൈര്യലേപനം 2.1.1925
ഭരണങ്ങാനം ബോര്‍ഡിംഗില്‍ വന്നത് 27.5.1927
ശിരോവസ്ത്ര സ്വീകരണം 2.08.1928 സഭാവസ്ത്ര സ്വീകരണം 19.05.1930
വാകക്കാട് സ്കൂളില്‍ അധ്യാപിക മെയ് 1932
മാര്‍ച്ച് 1933
ചങ്ങനാശ്ശേരിയില്‍ നൊവീഷ്യറ്റ് 12.8.1935
നിത്യവ്രത വാഗ്ദാനം 12.8.1936 മരണം 28.7.1946
നാമകരണ കോടതി ഉദ്ഘാടനം 2.12.1953 കല്ലറ തുറന്നത് 13.4.1957
അപ്പസേ്താലിക കോടതി രൂപീകരണം 19.7.1980
ധന്യപദ പ്രഖ്യാപനം 6.11.1984
കല്ലറ രണ്ടാമത് തുറന്നത് 13.8.1985
പോപ്പ് ജോണ്‍പോള്‍ II വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് 8.2.1986
വിശ്വാസ പ്രഖ്യാപനം പോപ്പ് ബനഡിക്ട് XVI 12.10.2008
തിരുനാള്‍ ദിനം ജൂലൈ 28
|