![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
|---|
|
വി. ഡോണ്‍ബോസ്കോ (1815-1888) 1815- ഓഗസ്റ്റ് 16-ാം തീയതി ഇറ്റലിയിലെ ഒരു വലിയ വ്യവസായ കേന്ദ്രമായ ടൂറിനില്‍ ഒരു ദരിദ്ര കുടുംബത്തില്‍ ഡോണ്‍ബോസ്കോ ജനിച്ചു. പിതാവ് ഡോണിന് 2 വയസുള്ളപ്പോള്‍ മരിച്ചു. അമ്മ മാര്‍ഗരറ്റ് മകനെ നല്ല ദൈവവിശ്വാസത്തില്‍ വളര്‍ത്തി. ഒന്‍പതു വയസ്സുള്ളപ്പോള്‍ ജോണ്‍ ഒരു സ്വപ്നംകണ്ടു. തന്റെ ചുറ്റും നിരവധി കുട്ടികള്‍ നില്കുന്നതും അവരെ നന്മതിന്മ പഠിപ്പിക്കാന്‍ ഒരു ദിവ്യപുരുഷന് ആവശ്യപ്പെടുന്നതും സൗന്ദര്യവതിയായ ഒരു വനിത എല്ലാം സൂക്ഷിച്ചുകൊണ്ടിരിക്കുന്നതും. ഈ കാഴ്ച ജോണ്‍ അമ്മയോട് വിവരിച്ചു പറഞ്ഞു. ചെറുപ്പകാലത്തുതന്നെ പല വിധ അഭ്യാസപ്രകടനങ്ങളിലൂടെ ജോണ്‍ കുട്ടികളെ തന്നിലേക്ക് ആകര്‍ഷിച്ചു. അങ്ങനെ ദൈവത്തിങ്കലേക്കും. ജോണിന്റെ വിദ്യാഭ്യാസകാലം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഇടവക വൈദികനായ ജോസഫ് കഫാസോ ജോണിനെ സഹായിച്ചു. 1841-ജൂണ്‍ 5 ന് ഡോണ്‍ വൈദികനായി. കുട്ടികള്‍ക്കായി ഒരു ഭവനം അമ്മയുടെസഹായത്തോടെ ആരംഭിച്ചു. തെരുവുകുട്ടികളടക്കം 80 ല്‍ പരം കുട്ടികള്‍ ബാലസദനത്തില്‍ താമസമായി. തെരുവുകുട്ടികളെ മിടുക്കരും മര്യാദക്കാരുമായി ജോണ്‍ പരിശീലിപ്പിച്ചെടുത്തു. 1854-ജനുവരി 26-ാം തീയതി സലേഷ്യന്‍ സഭ ഫാദര്‍ ജോണ്‍ സ്ഥാപിച്ചു. 21 കൊല്ലം കഴിഞ്ഞ് സ്ത്രീകള്‍ക്കായുള്ള ഒരു സഭയും തുടങ്ങി. ഡോണ്‍ബോസ്കോ മരിക്കുമ്പോള്‍ 768 അംഗങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ 1975 ല്‍ 77 രാജ്യങ്ങളിലായി മുപ്പതിനായിരത്തോളമായി. ഡോണ്‍ബോസ്കോയുടെ ആധ്യാത്മികയില്‍ കൃത്രിമത്വങ്ങളുണ്ടായിരുന്നില്ല. ഫലിതവും പുഞ്ചിരിയും സ്വതസിദ്ധമായിരുന്നു. തളര്‍വാതം അദ്ദേഹത്തെ പിടികൂടി. 1888 ജനുവരി 31-ാം തീയതി 73-ാമത്തെ വയസ്സില്‍ ഡോണ്ബോസേ്കാ നിര്യാതനായി. ഡോണ്‍ബോസ്കോ കുട്ടികളെ ശിക്ഷിക്കാതെ അവരോട് സേ്നഹപൂര്വ്വം പെരുമാറിയും സുസ്മേരവദനനുമായായിരുന്നു വര്‍ത്തിച്ചിരുന്നത്. |
|---|
Contact .Prayers. Gallery . Saints . Novana . Contact .Home |
|---|