![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
|---|
|
|
അല്‍ഫോന്‍സാമ്മയാല്‍ ഭാഗ്യപ്പെട്ട (63 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാ. റോമുളൂസ് സി.എം.ഐ. നടത്തിയ പ്രവചനം ഫലിച്ചു. ''ഒരു യുവ കന്യകയുടെ ശവസംസ്കാരത്തിനായിട്ടാണ് നാം ഇവിടെ കൂടിയിരിക്കുന്നത്. ധന്യയായ ഒരു കുടുംബിനി, ബിരുദധാരിണി, കവയിത്രി, കഥാകാരി, സിനിമാതാരം എന്നീ നിലകളില്‍ ലോകത്തിന് മഹത്തായ സേവനങ്ങള്‍ അനുഷ്ഠിക്കുകയും ലോകപ്രസിദ്ധി നേടുകയും ചെയ്യാന്‍ കഴിവുണ്ടായിരുന്ന ഈ യുവതീരത്നം അവളുടെ ജീവിതകാലം മുഴുവന്‍ കന്യകാലയത്തിന്റെ മതില്ക്കെട്ടുകളില് ലോകത്തിന് മഹത്തരം എന്നു കരുതുവാന്‍ സാധിക്കുന്ന യാതൊന്നും ചെയ്യാനാവാതെ രോഗശയ്യലില്‍ കഴിച്ച് ജീവിതം പാഴാക്കി മരണമടഞ്ഞിരിക്കുന്നതായി തോന്നുന്നു. ബഹുജനദൃഷ്ടിയില്‍ ഇപ്രകാരം നിഷ്പ്രയോജനമായി ജീവിതം അവസാനിപ്പിച്ചു എന്നതിന് തെളിവല്ലയോ ഞാനിവിടെ കാണുന്ന തുച്ഛമായ ആള്‍ക്കൂട്ടം. എന്നാല്‍ ഈ കന്യകയെ ഏറ്റം അടുത്തറിഞ്ഞിട്ടുള്ള ചുരുക്കം ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു. എന്റെ ഹൃദയത്തിന്റെ അത്യഗാധമായ വിശ്വാസത്തില്‍ നിന്നും ഞാന പറയുന്നു. കേരളത്തില്‍ നിന്നല്ല ഭാരതത്തില്‍ത്തന്നെ രണ്ടായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഉത്കൃഷ്ണ വ്യക്തികളില്‍ ദൈവസമക്ഷം വളരെ മാഹാത്മ്യം നേടിയ ഒരു പുണ്യ കന്യകയുടെ ശവസംസ്കാരത്തിലാണ് നാം പങ്കുകൊള്ളുന്നത്. അവളുടെ ആന്തരികമഹത്വം ശരിക്ക് ഗ്രഹിച്ചിരുന്നുവെങ്കില്‍ കേരളം ദര്‍ശിച്ചിട്ടുള്ളതിലേക്കും വലിയ വിശ്വാസികളുടെ ഒരു കൂട്ടം മാത്രമല്ല ബഹുശതം വൈദികരും ഭാരതത്തിലെ മെത്രാന്മാര് തന്നെയും ഇവിടെ സന്നിഹിതരാകുമായിരുന്നു. ഈ കന്യകയുടെ പൂജ്യശരീരത്തെ ഒരു നോക്ക് കാണുന്നതിന്, ഇവള് ഉപയോഗിച്ചിരുന്ന ഏതെങ്കിലും തൊടുവിച്ച് പൂജ്യസാധനങ്ങളാക്കി തലമുറകള്‍ വരെയും സൂകഷിക്കുന്നതിന് ജനസമൂഹം അഹമഹമിഹയാ തിങ്ങിക്കൂടുമായിരുന്നു. ലിസ്യൂ മഠഭിത്തിക്കുള്ളില് ജീവിച്ച വി. കൊച്ചുത്രേസ്യാ അവളുടെ ജിവിതകാലത്ത് എത്രകണ്ട് അജ്ഞാതയായി? അവളുടെ ശവസംസ്കാരം എത്രകണ്ട് അനാഡംബരമായിരുന്നു. എന്നാല്‍ ഇന്ന് അവള് ലോകപ്രസിദ്ധയായി തീര്‍ന്നിരിക്കുകയല്ലേ? അവളുടെമധുര സ്മരണ തന്നെ എത്രകോടി ജനങ്ങളെ ഇന്നും ആനന്ദംകൊണ്ട് പുളകം കൊള്ളിക്കുന്നു. നാം ഇപ്പോള്‍ ഭൂദാനം ചെയ്യുവാന്‍ പോകുന്ന ഈ യുവകന്യകയുമായി അടുത്ത് പരിചയപ്പെട്ടിട്ടുള്ള ഒരുവന് എന്ന നിലയില്‍ മാനുഷികമായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ള വിധം ഞാന്‍ പറയുന്നു-വി. കൊച്ചുത്രേസ്യായെക്കാള് അത്ര പിന്നിലല്ലായിരിക്കും ജീവിതവിശുദ്ധികൊണ്ട് ഈ കന്യക. സ്വഭാവാതീതവും ദൈവികവുമായ ഭാഷയും ശൈലികളും തികച്ചും അപര്യാപ്തമത്രെ. തന്മൂലം ഈ പുണ്യകന്യകയുടെ ജിവിത മാഹാത്മ്യവും ആദ്ധ്യാത്മിക സിദ്ധികളും അവളിലുള്ള പ്രസാദവരത്തിന്റെ പ്രവര്‍ത്തനങ്ങളും ശരിക്കും വിശദീകരിച്ച് കാണിക്കാന്‍ ഒരു സ്വര്ഗ്ഗഭാഷയും ഒരു സ്വര്ഗ്ഗദൂതനും ആവശ്യം തന്നെ. ആകയാല്‍ ഈ പുണ്യ ചരിതയുടെ ദേഹവിയോഗത്തില്‍ ആരും ദുഃഖിക്കേണ്ട, ആരും കരയേണ്ട. ഈ കന്യകയോട് അടുത്ത് പരിചയപ്പെടാനിടയായതുതന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. ഞാന്‍ ഈ പുണ്യാത്മാവിനെ ഏറ്റം മതിക്കുകയും സേ്നഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവളുടെ വേര്‍പാടില്‍ അല്പ്പമാത്രമായ ദുഃഖംപോലും എനിക്ക് തോന്നുന്നില്ല. മറിച്ച് എന്റെ ഹൃദയം അവാച്യമായ ആനന്ദവികാരങ്ങളാല് തിങ്ങി വിങ്ങുകയാണ്. ഇത് മരണത്തോടെ അവളുടെ തുടര്‍ച്ചയായ ദുരിതങ്ങള്‍ അവളുടെ തുടര്‍ച്ചയായ ദുരിതങ്ങള്‍ അവസാനിച്ചല്ലോ എന്നുള്ള ചിന്തകൊണ്ടല്ല. പ്രത്യുത നമ്മോടെറ്റം അടുത്ത ഒരു മദ്ധ്യസ്ഥയെ സ്വര്‍ഗ്ഗത്തില്‍ നമുക്ക് ലഭിച്ചിരിക്കുന്നു എന്നതു കൊണ്ടാണ്. ആകയാല്‍ പരേതയുടെ വത്സലപിതാവെ, ദുഃഖിക്കേണ്ട, ഈപുണ്യാത്മാവിന്റെ പിതൃത്വം ലഭിച്ചതില്‍ ആനന്ദിക്കുക. ഒരു പുണ്യ കന്യകയുടെ സഹോദരിയാകാന്‍ ഭാഗ്യം ലഭിച്ചവളെ കണ്ണുനീര് ചൊരിയേണ്ട. ഈ വീര കന്യകയോട് കൂടെ വസിക്കുന്നതും ഇവളെ പരിചരിക്കുന്നതിനും ഭാഗ്യം ലഭിച്ചതില്‍ ആഹ്ലാദിക്കുക. ഇവള് വസിച്ച കന്യകാമഠം ഭാഗ്യപ്പെട്ടത്. ഇവളുടെ പുണ്യശരീരം അടക്കം ചെയ്യപ്പെടുന്ന ഭരണങ്ങാനം ഗ്രാമം ഭാഗ്യപ്പെട്ടത്. ദൈവതിരുമനസ്സാകുന്നെങ്കില് ഭരണങ്ങാനം ഭാരതത്തിന്റെ ലിസ്യുവായി പരിണമിക്കും. കേരളത്തിന്റെയെന്നല്ല ഭാരഗത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇവളുടെ നിര്‍മ്മല ശരീരം ഉള്‍ക്കൊള്ളുന്ന കുഴിമാടം സന്ദര്‍ശിക്കും. ഭാരതത്തിലെ മെത്രാന്മാരെന്നല്ല ദൈവം തിരുമനസ്സാകുന്നപക്ഷം കര്‍ദ്ദിനാള്‍മാര്‍ തന്നെ ഈ അജ്ഞാതയായ കന്യകയുടെ കുഴിമാടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കും. ( ഈ ചരമപ്രസംഗം ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മയുടെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്)
|
||
|---|---|---|---|
Prayer of O Lord Jesus, hide me in the wound of your sacred heart. Free me from my desire to be loved and esteemed. Guard me from my evil attempts to win fame and honor. Make me humble till I become a small spark in the flame of love in your Sacred Heart. Grant me the grace to forget myself and all worldly things. Jesus, sweet beyond words, convert all worldly consolations into bitterness for me. O my Jesus, Sun of Justice, enlighten my intellect and mind with your sacred rays. Purify my heart, consume me with burning love for you, and make me one with you. |
|||
Contact .Prayers. Gallery . Saints . Novana . Contact .Home |
|---|