![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
|---|
വി. ബാസില്‍ (329-379) മെത്രാന്, വേദപാരംഗതന്
വി. ബാസിലിന്റെ ജനനസ്ഥലം ഏഷ്യാമൈനറില്‍ സേസരയാആണ്. അദ്ദേഹത്തിന്റെ സഹോദരന്മാരാണ് വി. ഗ്രിഗറി നിസ്സായും വി. പീറ്റര്‍ സെബാസ്റ്റും, സഹോദരി മക്രീനയും അമ്മ എമിലിയും പുണ്യവതിമാരാണ്. ലൗകിമാര്ഭാടങ്ങളെ ഭയന്ന് സന്യാസജിവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സേസരയായിലെ മെത്രാനായ എവുസേബിയസു ബാസിലിനെ വിളിച്ചു പട്ടം കൊടുത്തതും ആര്യന് പാണ്ഡതയെ്ക്കതിരെ സമരം ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിച്ചതും. 364- ല്‍ അദ്ദേഹം വൈദികനും 370-ല്‍ മെത്രാനുമായി. അദ്ദേഹത്തിന്റെ പാണ്ഡിത്യവും വാഗ്വിലാസവും കറയില്ലാത്ത എളിമയും തപശ്ചര്യയും സര്വ്വമെത്രാന്മാര്ക്കും മാതൃകയാണ്. ആര്യന് പാഷണ്ഡികള്ക്കു ദിവ്യകാരുണ്യം നല്കാന് നിര്‍ബന്ധിച്ച പ്രീഫെക്ട് മൊദെസ്തൂസ് അദ്ദേഹത്തോട് ചോദിച്ചു. ''ചക്രവര്‍ത്തിയുടെ കോപത്തെയും വിപ്രവാസത്തെയും മരണത്തെയും താങ്കള്‍ ഭയപ്പെടുന്നില്ലേ?'' ബാസില്‍ പ്രതിവചിച്ചു. ഞാന്‍ ഒട്ടും ഭയപ്പെടുന്നില്ല. ഈ പഴയ വസ്ത്രങ്ങളും ഏതാനും പുസ്തകങ്ങളും മാത്രം കൈമുതലുള്ള എന്റെ വസ്തുക്കള്‍ കണ്ടുകെട്ടിയാലെന്താ? താങ്കള്‍ക്ക് എന്നെ നാടുകടത്താന്‍ കഴിയില്ല. ലോകമാണ് എന്റെ ഭവനം. അങ്ങേയ്ക്ക് അനുവദിച്ചു തരാവുന്ന മഹാകാര്യമാണ് മരണം. മര്‍ദ്ദനങ്ങള്‍ എനിക്ക് ദ്രോഹമാകയില്ല. ഒരടി മതി എന്റെ ദുര്‍ബലമായ ജീവിതത്തെയും എന്റെ സഹനങ്ങളെയും അവസാനിപ്പിക്കാന്‍''. ഒരുത്തനും തന്നോട് ഇങ്ങനെ ഉത്തരം പറഞ്ഞിട്ടില്ലെന്ന് പ്രീഫെക്ട് പറഞ്ഞപ്പോള്‍ ബാസില്‍ പ്രതിവചിച്ചു. ''പക്ഷേ അങ്ങ് ഇതുവരെയും ഒരു ക്രിസ്തീയ മെത്രാനുമായി ഏറ്റുമുട്ടിയിട്ടില്ലായിരിക്കാം.'' ചക്രവര്‍ത്തി പിന്നെ ബാസിലിനെ നിര്‍ബന്ധിച്ചില്ല. സഭയുടെ ഐക്യമായിരുന്നു അദ്ദേഹത്തിന്റെ അഭിനിവേശം. അതിനായി ഒട്ടുവളരെ എഴുതയും പ്രസംഗിക്കുകയും ചെയ്തു. 370 ജനുവരി 1-ന് ''കര്‍ത്താവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ സമര്‍പ്പിക്കുന്നു'' എന്ന് പറഞ്ഞുകൊണ്ട് ബാസില്‍ അന്ത്യശ്വാസം വലിച്ചു. പൗരസ്ത്യ സന്യാസികളുടെ പിതാവാണ് ബാസില്‍. ദരിദ്രര്‍ക്ക് ഭക്ഷണം നല്കുന്നതായിട്ടാണ് ഇദ്ദേഹത്തിന്റെ ചിത്രം വരയ്ക്കുന്നത്. വി. ബാസില്‍ പറയുന്നു ''നിങ്ങള്‍ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവര്‍ക്കുള്ളതാണ്. വെറുതെ സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ വസ്ത്രം നഗ്നര്‍ക്കുള്ളതാണ്; നിങ്ങള്‍ ധരിക്കാത്ത ചെരിപ്പുകള്‍ നാഷ്പാദരുടേതാണ്; നിങ്ങള്‍ പൂട്ടി സൂക്ഷിക്കുന്ന പണം ദരിദ്രരുടേതാണ്; നിങ്ങള്‍ ചെയ്യാത്ത ഉപരിപ്രവൃത്തികള് നിങ്ങള്‍ ചെയ്യുന്ന അനീതിയാണ്'' |
|||
|---|---|---|---|
| Contact .Prayers. Gallery . Saints . Novana . Contact .Home Copyright 2010 Upakarasmarana.com. All rights reserved. |