published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 

വി. കാതറീന്‍ റിച്ചി (1522-1590)

ഇറ്റലിയി­ലെ ഫ്‌ളോറന്‍സില്‍ ആ­ണ് കാതറീന്‍ റി­ച്ചി ജ­നി­ച്ചത്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ തന്നെ അമ്മ മരിച്ചു. തലതൊട്ടമ്മയാണ് പിന്നെ കാതറീനെ വളര്‍ത്തിയത്. പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തിയായിരുന്നു അവളുടെ കരുത്ത്. ആറാം വയസില്‍ കാതറീന്‍ തന്റെ ഒരു അമ്മായിയുടെ ചുമതലയുള്ള കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്നു. ഒരു കന്യാസ്ത്രീയായി ജീവിക്കുവാന്‍ തീ­രു­മാ­ന­മെ­ടുക്കാന്‍ ഈ സ്­കൂ­ളി­ലെ അ­ന്ത­രീക്ഷം കാ­ത­റീ­നെ സ്വാ­ധീ­നി­ച്ചു. പിതാവ് പീറ്റര്‍ ഈ തീരൂമാനത്തെ ശക്തമായി എതിര്‍ത്തു. കാതറീന്‍ തീവ്രമാ­യി പ്രാര്‍­ത്ഥി­ക്കു­കയും ഉ­പ­വ­സി­ക്കു­കയും ചെ­യ്തു. ഇതോടെ കാതറീന്‍ രോഗബാധിതയായി. പീറ്റര്‍ മകളുടെ തീരുമാനത്തിനു സമ്മതം കൊടുക്കുന്നതു വരെ രോഗ­ങ്ങള്‍ പി­ന്തു­ടര്‍­ന്നു­കൊ­ണ്ടി­രുന്നു. ഒറ്റയ്ക്കിരുന്നു പ്രാര്‍ഥി­ക്കു­ന്നതില്‍ കാ­തറില്‍ കൂ­ടു­തല്‍ ത­ല്­പ­ര­യാ­യി­രുന്നു. ഡൊമിനികന്‍ സന്യാസ സമൂഹത്തിലാണ് കാതറീന്‍ ചേര്‍ന്ന­ത്. തുടര്‍ച്ചയായി ദര്‍ശനങ്ങളുണ്ടായികൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആത്മീയ നിര്‍വൃതിയില്‍ സ്വയം മറന്നു പോകുമായിരുന്നു. മറ്റു കന്യാസ്ത്രീകള്‍ ആദ്യമൊക്കെ കാതറീന്റെ ഈ അവസ്ഥയെ തെറ്റിധരിച്ചു.

ജോലി ചെയ്യാതിരിക്കാനുള്ള തന്ത്രമായാണ് അവരില്‍ പലരും ഇതിനെ കണ്ടത്. കാതറീന്റെ ശരീ­രത്തില്‍ യേശുവിന്റെ ശരീരത്തിലെ പോലെ അഞ്ചു തിരുമുറിവുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇരുപതാം വയസു മുതല്‍ തുടര്‍ച്ചയായി 12 വര്‍ഷം കാതറീന്റെ ശരീരത്തില്‍ ഇതു പ്രത്യക്ഷപ്പെടുമായിരുന്നു. 1542 ലെ ഒരു നോമ്പുകാലത്ത് യേശുവിന്റെ കുരിശുമരണത്തെ ധ്യാനി ച്ചുകൊണ്ടിരിക്കെ അവളുടെ ശരീരത്തില്‍ നിന്നു രക്തം ധാരധാരയായി ഒഴുകി. കടുത്ത വേദന അനുഭവപ്പെട്ടു. കാതറീന്‍ രോഗബാധിതയായി കിടപ്പിലായി. ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു മഗ്ദലന മറിയവുമായി സംസാരിക്കുന്ന രംഗം സ്വപ്നത്തിലൂടെ കണ്ടതോടെ കാതറീന്‍ വീണ്ടും ആരോഗ്യവതിയായി. ഈ സംഭവം കേട്ടറിഞ്ഞ് നിരവധി ആളുകള്‍ മഠത്തിനു മുന്നില്‍ തടിച്ചുകൂടി. അഞ്ചു തിരുമുറിവുകളോടു കൂടിയ കാതറീനെ ദര്‍ശിച്ച മാത്രയില്‍ പലരുടെയും രോഗങ്ങള്‍ മാറി, വിശ്വാസം ശക്തിപ്പെട്ടു. 1590ല്‍ കാതറീന്‍ മരിച്ചു.

1746 ല്‍ പോപ് ബെനഡിക്ട് പതിനാലാമന്‍ കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചു. മാറാ രോഗങ്ങളും മുറിവുകളും ഉണ്ടാകുമ്പോള്‍ കാതറീന്റെ മാധ്യസ്ഥത വഴി സുഖം പ്രാപിക്കാമെന്ന വിശ്വാസം അവളുടെ മരണശേഷം ശക്തിപ്പെട്ടു.

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice