published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 

വി. ഇ­ഗ്നേ­ഷ്യ­സ്­ ല­യോ­ള­ (1491-1556)

ഇ­ഗ്‌­നേ­ഷ്യസ് സ്‌പെ­യി­നി­ലെ­ ല­യോ­ള­ കു­ടും­ബ­ത്തില്‍­ ജ­നിച്ചു. പ­ന്ത്ര­ണ്ടു­ മ­ക്ക­ളില്‍­ ഇ­ള­യ­വ­നാ­യി­രു­ന്നു ഇ­ഗ്‌­നേ­ഷ്യസ്. ഇ­നീ­ഗോ­ എ­ന്നാ­യി­രു­ന്നു­ അ­ദ്ദേ­ഹ­ത്തി­ന്റെ­ വി­ളി­പ്പേ­ര്. സൈ­നി­ക­ വി­ദ്യാ­ഭ്യാ­സം­ ല­ഭി­ച്ച­ ശേ­ഷം­ ഇ­ഗ്നേ­ഷ്യ­സ്­ 1517 ല്‍­ സൈ­ന്യ­ത്തില്‍­ ചേര്‍­ന്നു. നി­ര­വ­ധി­ യു­ദ്ധ­ങ്ങ­ളില്‍­ അ­ദ്ദേ­ഹം­ ത­ന്റെ­ നാ­ടി­നു­ വേ­ണ്ടി­ പോ­രാ­ടി. ഒ­രി­ക്കല്‍­ യു­ദ്ധ­ത്തി­നി­ടെ­ അ­ദ്ദേ­ഹ­ത്തി­ന്റെ­ കാ­ലി­നു­ പ­രു­ക്കേ­റ്റു. അ­തോ­ടെ­ സൈ­നി­ക­ ജീ­വി­തം­ അ­വ­സാ­നി­പ്പി­ക്കേ­ണ്ടി­വ­ന്നു. ദി­വ­സ­ങ്ങ­ളോ­ളം­ ആ­ശു­പ­ത്രി­ക്കി­ട­ക്ക­യില്‍­ ക­ഴി­ഞ്ഞു­. വി­ശു­ദ്ധ­രു­ടെ­ ജീ­വി­ത­ക­ഥ­കള്‍­ വി­വ­രി­ക്കു­ന്ന­ ഒ­രു­ പു­സ്ത­കം­ ആ­ശു­പ­ത്രി­യില്‍­ അ­ദ്ദേ­ഹ­ത്തി­നു­ വാ­യി­ക്കാന്‍­ കി­ട്ടി. അ­ത് അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ത്തെ മാ­റ്റി­മ­റിച്ചു.

അ­വ­രു­ടെ വി­ശു­ദ്ധ ജീ­വിതം അ­ദ്ദേ­ഹ­ത്തില്‍­ പു­തി­യൊ­രു­ ഉ­ണര്‍­വ്­ പ­കര്‍­ന്നു. യേ­ശു­വി­നെ­ക്കു­റി­ച്ചും­ പരി­ശു­ദ്ധ­ മ­റി­യ­ത്തെ­ക്കു­റി­ച്ചു­മു­ള്ള­ പു­സ്ത­ക­ങ്ങള്‍­ ഈ­ സ­മ­യ­ത്ത്­ അ­ദ്ദേ­ഹം­ വാ­യി­ച്ചു.ത­നിക്കും ഒ­രു വി­ശു­ദ്ധ­നാകാന്‍ ക­ഴിയും എ­ന്ന് അ­ദ്ദേ­ഹ­ത്തി­ന് മ­ന­സ്സി­ലായി. പ്രാര്‍­ഥ­ന­യു­ടെ­ ഫ­ല­മാ­യി ത­ന്റെ­വേ­ദനകള്‍­ കു­റ­ഞ്ഞു­വ­ന്ന­താ­യി­ അ­ദ്ദേ­ഹം­ ക­ണ്ടു. പ­രി­ശു­ദ്ധ­ ക­ന്യാ­മ­റി­യ­ത്തി­ന്റെ­ രൂ­പ­ത്തി­നു­മു­ന്നില്‍­ മു­ട്ടു­കു­ത്തി­ നി­ന്ന്­ അ­ദ്ദേ­ഹം­ പ്രാര്‍­ഥി­ച്ചു. ത­ന്റെ­ ജീ­വി­തം­ യേ­ശു­വി­നു വേ­ണ്ടി­ നീ­ക്കി­വ­യ്­ക്കു­മെ­ന്ന്­ അദ്ദേ­ഹം­ അ­ന്ന്­ ശ­പ­ഥം­ ചെ­യ്തു.

രോ­ഗം­ പൂര്‍­ണ­മാ­യി­ സു­ഖ­പ്പെ­ട്ട­ശേ­ഷം­ ഒ­രു­ വര്‍­ഷ­ത്തോ­ളം­ ആള്‍­ത്താ­മ­സ­മി­ല്ലാ­ത്ത­ ഒ­രു­ ഗു­ഹ­യില്‍­ പ്രാര്‍­ഥ­ന­ക­ളും­ ക­ഠി­ന­മാ­യ­ ഉ­പ­വാ­സ­വു­മാ­യി­ അ­ദ്ദേ­ഹം­ ജീ­വി­ച്ചു. റോ­മി­ലേ­ക്കും­ വി­ശു­ദ്ധ­നാ­ടു­ക­ളി­ലേ­ക്കും തീര്‍­ത്ഥാട­നം ന­ടത്തി. അ­വി­ടെ­ നി­ര­വ­ധി­ മു­സ്‌ലിം­ മ­ത­വി­ശ്വാ­സി­ക­ളെ­ യേ­ശു­വി­ന്റെ­ അ­നു­യാ­യി­ക­ളാ­ക്കി­ മാ­റ്റി. അ­ദ്ദേ­ഹ­ത്തി­ന്റെ­ മ­ത­പ­രി­വര്‍­ത്തനം­ നി­ര­വ­ധി­ ശ­ത്രു­ക്ക­ളെ­ സൃ­ഷ്ടി­ച്ചു. അ­തോ­ടെ­ അ­ദ്ദേ­ഹം­ മ­ത­പ­ഠ­ന­ത്തി­ലേ­ക്ക്­ തി­രി­ഞ്ഞു. ബാ­ഴ്‌സി­ലോ­ണി­യ, പാരീ­സ്­ തു­ട­ങ്ങി­യ­ സര്‍­വ­ക­ലാ­ശാ­ല­ക­ളില്‍­ തി­യോ­ള­ജി­ പ­ഠി­ച്ചു.

1534 ല്‍­ ഇ­ഗ്നേ­ഷ്യ­സി­ന്റെ­ നേ­തൃ­ത്വ­ത്തില്‍­ യേ­ശു­വി­ന്റെ­ നാ­മ­ത്തി­ലു­ള്ള­ സ­ന്യാ­സ­സ­ഭ­യ്­ക്കു­ തു­ട­ക്ക­മാ­യി. വ­ള­രെ­വേ­ഗം­ ഈ­ശോ­ സ­ഭ­ വ­ളര്‍­ന്നു. അം­ഗ­ങ്ങ­ളാ­യി നി­ര­വ­ധിപേര്‍ എത്തി. പ്രേ­ഷി­ത­ജോ­ലി­കള്‍­ ലോ­ക­മെ­ങ്ങും­ വ്യാ­പി­പ്പി­ച്ചു. ഇ­ഗ്നേ­ഷ്യ­സ്­ മ­രി­ക്കു­മ്പോള്‍­ സ­ഭ­യ്­ക്ക്­ 100 ഭ­വ­ന­ങ്ങ­ളും­ ആ­യി­ര­ത്തി­ലേ­റെ­ അം­ഗ­ങ്ങ­ളു­മു­ണ്ടാ­യി­രു­ന്നു. ഇ­ന്ന്­ ജെ­സ്യൂ­ട്ട്­ സ­ഭ­യ്­ക്ക്­ 500 സര്‍­വ­ക­ലാ­ശാ­ല­ക­ളും­ കോ­ള­ജു­ക­ളും 30000 അം­ഗ­ങ്ങളു­മു­ണ്ട്. ക­ടു­ത്ത­ പ­നി­ ബാ­ധി­ച്ച് 65-ാം­ വ­യ­സി­ല്‍ അ­ദ്ദേ­ഹം മ­രിച്ചു. 1622ല്‍­ പോ­പ്പ് ഗ്രി­ഗ­റി­ പ­തി­ന­ഞ്ചാ­മന്‍­ ഇ­ഗ്നേ­ഷ്യ­സി­നെ­ വി­ശു­ദ്ധ­നാ­യി­ പ്ര­ഖ്യാ­പി­ച്ചു.

 

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice