published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 

വി. ജെയ്ന്‍ (ജോ­വാന്‍) (144-1505)

ഫ്രാന്‍സിലെ രാജാവായിരുന്ന ലൂയിസ് പതിനൊന്നാമന്റെ മകളായിരുന്നു ജെയ്ന്‍. ജോവാന്‍ എന്നും ഈ പുണ്യവതി വിളിക്കപ്പെടുന്നു. ജന്മനാ രോഗവതിയും വൈരൂപ്യമുള്ളവളുമായിരുന്നു ജെയ്ന്‍. ക­ന്യ­കാ­മ­റി­യ­ത്തി­ന്റെ വലി­യ ഭ­ക്ത­യാ­യി­രു­ന്നു ജെ­യ്ന്‍. ഒന്‍പതാം വയസില്‍ ജെയ്ന്‍ വിവാഹിതയായി. പ്രഭുവായിരുന്ന ലൂയിസായി രുന്നു ഭര്‍ത്താവ്. ലൂയിസിനു ജെയിനിനെ വിവാഹം കഴിക്കുന്നതില്‍ താത്പര്യമുണ്ടായിരുന്നില്ല. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ ലൂയിസ് പതിനൊന്നാമന്‍ രാജാവിന്റെ ആവശ്യപ്രകാര­മായിരുന്നു അദ്ദേഹത്തിന്റെ മകളെ ലൂയിസ് വിവാഹം കഴിച്ചത്. ഭര്‍ത്താവിനെ പരിപാലിക്കേണ്ടതു തന്റെ കടമയാണെന്നു മനസിലാക്കിയാണ് ജെയ്ന്‍ പെരുമാറി യത്. ലൂയിസ് തന്റെ പിതാവിനെതിരെ തിരിയുന്നുവെന്നു തിരിച്ചറിഞ്ഞ ജെയിനിന്റെ സഹോദരന്‍ അയാളെ വധിക്കുവാന്‍ തീരുമാനിച്ചു.

എന്നാല്‍, ജെയിനിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് അയാള്‍ ആ നീക്കത്തില്‍ നിന്നു പിന്തിരിഞ്ഞ് അവളുടെ ഭര്‍ത്താവിനെ വെറുത വിട്ടു. അധികം വൈകാതെ ജെയിനിന്റെ ഭര്‍ത്താവ് ഫ്രാന്‍സിന്റെ രാജാവായി. അ­തോ­ടെ അയാള്‍ ജെ­യി­നി­നെ ഉ­പേ­ക്ഷി­ച്ച് മ­റ്റൊ­രു വി­വാ­ഹ­ത്തി­നു താ­ല്­പര്യം പ്ര­ക­ടി­പ്പിച്ചു. ഇതിനു അന്നത്തെ പോപ് അലക്‌സാണ്ടര്‍ ആറാമന്റെ അനുവാദവും അദ്ദേഹം സംഘടിപ്പിച്ചു. ജെയിനിനെ ലൂയിസ് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്നതിനാല്‍ ഇവരുടെ വിവാഹം പോപ് അസാധുവാക്കി. ഭര്‍ത്താവിന്റെ തീരുമാനത്തോട് ജെയിന്‍ എതിര്‍പ്പു പ്രകടിപ്പിച്ചില്ല; അത് അവളെ വേദനിപ്പിച്ചുവെങ്കിലും. പരിപൂര്‍ണമായി യേശുനാഥനു സ­മര്‍­പ്പി­ച്ച് ജീ­വിക്കാന്‍ അവള്‍ തീരുമാനിച്ചു. ബെറിയിലെ പ്രഭ്വി പദവി ലൂയിസ് രാജാവ് ജെയി­നിനുകൊടുത്തി രുന്നു.

തന്റെ ആത്മീയ ഉപദേഷ്ടാവായിരുന്ന ഗില്‍ബര്‍ട്ട് നിക്കോളാസിനൊപ്പം പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒരു സന്യാസ സമൂഹത്തിനു ജെയ്ന്‍ തുടക്കമിട്ടു. തന്റെ ശിഷ്ടകാലം കന്യാസ്ത്രീകള്‍ക്കായുള്ള ഈ സന്യാസസമൂഹത്തിന്റെ മേല്‍നോട്ടം വഹിച്ചുകൊണ്ട്, പ്രാര്‍ഥനയിലും ഉപവാസത്തിലും പരോപകാര പ്രവൃത്തികളിലും ദൈവത്തെ തേടികൊണ്ട് അവള്‍ ജീവിച്ചു. 1505ല്‍ ജെയ്ന്‍ മരിച്ചു. 1950ല്‍ പോപ് പയസ് പന്ത്രണ്ടാമന്‍ ജെയിനിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice