published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 

വി. ജെ­ന­വീ­വ് ഫ്രാന്‍സില്‍

നാ­ന്തേ­റി­ലാ­ണ് ജെ­ന­വീവ് ജ­നി­ച്ചത്. ഓക്‌­സെ­റി­ലെ വി. ജെര്‍­മ്മാ­നൂ­സി­ന്റെ കീഴില്‍ ദൈ­വ­ത്തി­നു ത­ന്നെ­ത്ത­ന്നെ പ്ര­തി­ഷ്ഠി­ച്ച ഒരു കന്യ­ക­യാ­യി­രു­ന്നു വി. ജെ­ന­വീവ്. ചെ­റു­പ്പ­കാ­ല­ത്തു­ത­ന്നെ വി. ജെര്‍­മ്മാ­നൂ­സ് ഈ ക­ന്യ­ക­യ്­ക്ക് ശി­രോ­വ­സ്ത്രം നല്‍കി. അ­ന്നു­മു­തല്‍ അ­വര്‍ പ്രാര്‍­ത്ഥ­ന­യിലും ആ­ശാ­നി­ഗ്ര­ഹ­ത്തിലും ഉപ­വി പ്ര­വര്‍­ത്തി­ക­ളിലും സര്‍വ­ഥാ നി­മ­ഗ്ന­യായി. മാ­താ­പി­താ­ക്ക­ളു­ടെ മ­ര­ണ­ശേ­ഷം ജെ­ന­വീ­വ് പാ­രീസില്‍ താ­മ­സ­മാക്കി. അ­വി­ടെ അ­വ­ളു­ടെ ഉപ­വി പ്ര­വൃ­ത്തി­ക­ളും അത്ഭു­ത പ്ര­വര്‍­ത്ത­ന­ങ്ങളും പ­ല­രു­ടെയും അ­സൂ­യ­യ്­ക്ക് കാ­ര­ണ­മായി. ശ­ത്രു­ക്കള്‍ അവ­ളെ മര്‍­ദ്ദിച്ചു. വി. ജെര്‍­മ്മാ­നൂ­സ് ഈ വിവ­രം അ­റി­ഞ്ഞ­പ്പോള്‍ ജെ­ന­വീ­വി­നു­വേ­ണ്ടി മാ­ദ്ധ്യസ്ഥ്യം വ­ഹിച്ചു. ശ­ത്രു­ക്ക­ളു­ടെ സ്­പര്‍­ദ്ധ നീ­ങ്ങു­കയും ചെ­യ്­തു.

ഫ്രാ­ങ്കു­ക­ളു­ടെ രാ­ജാ­വാ­യ കില്‍­ഡെ­റി­ക്ക് പാ­രീ­സ് ആ­ക്ര­മി­ച്ച­പ്പോള്‍ ജ­ന­വീ­വ് പ­ട്ട­ി­ണി­പ്പാ­വ­ങ്ങള്‍­ക്ക് ഭ­ക്ഷ­ണ­മെ­ത്തി­ച്ചു­കൊ­ടുത്തു. വ­ന്യ­ജാ­തി­കളാ­യ ഹണ്‍­സു അ­റ്റി­ലാ­യു­ടെ നേ­തൃ­ത്വത്തില്‍ പാ­രീ­സ് ആ­ക്ര­മി­ച്ച­പ്പോള്‍ ജ­ന­വീ­വി­ന്റെ ഉ­ദ്‌­ബോ­ധ­ന­മ­നു­സ­രിച്ച ് ജന­ങ്ങള്‍ പ്രാര്‍­ത്ഥി­ക്കു­കയും പ്രാ­യ­ശ്ചി­ത്തം അ­നു­ഷ്ഠി­ക്കു­കയും ചെ­യ്തു. തല്‍­ഫ­ല­മാ­യി ജ­ന­വീ­വ് പ്ര­വ­ചി­ച്ച­തു­പോ­ലെ വിപ­ത്തു നീങ്ങി. പാ­രീസില്‍ ക്ലോവ­സു രാ­ജാ­വ് പ­ണി­തീര്‍­ത്തി­രു­ന്ന വി. പ­ത്രോ­സു പൗ­ലോ­സു­മാ­രു­ടെ ദൈ­വാ­ല­ത്തി­ലാ­ണ് ജെ­ന­വീ­വി­നെ സം­സ്­ക­രി­ച്ചത്. അ­വി­ടെ ജെ­ന­വീ­വിന്റെ മ­ദ്ധ്യ­സ്ഥത്താല്‍ പ­ല അ­ത്ഭു­ത­ങ്ങളും ന­ട­ന്ന­തു­കൊ­ണ്ട് അ­വ­ളു­ടെ വി­ശു­ദ്ധി പ്ര­ഖ്യാ­പി­ത­മായി. 1129-ലെ ഒ­രു പ­കര്‍­ച്ച­വ്യാ­ധി അ­വ­ളു­ടെ മ­ദ്ധ്യ­സ്ഥ­പ്രാര്‍­ത്ഥ­നയാല്‍ ശ­മിച്ചു. അ­തോ­ടെ അ­വള്‍­ക്ക് തി­രു­സ­ഭയില്‍ പ്ര­ശ­സ്­തി വര്‍­ധിച്ചു.

ചാള്‍­സു­ഫാ­വു­റേ സ്ഥാ­പി­ച്ച് സ­ന്യാ­യ­സ­സ­ഭ­യ്­ക്ക് പേ­രിട്ട­ത് വി. ജ­ന­വീ­വി­ന്റെ കാ­നന്‍­സു റെ­ഗു­ലര്‍ എ­ന്നാണ്. ഇ­ന്ന് തി­രു­ക്കു­ടും­ബ സ­ന്യാ­സി­നി­ക­ളെ­ന്ന് അ­റി­യ­പ്പെ­ടുന്ന­വര്‍ 1936 ന്് മു­മ്പ് വി. ജ­ന­വീ­വിന്റെ് പു­ത്രി­ക­ളാ­യി­രു­ന്നു. വി­ചി­ന്തനം: ജെ­ന­വീ­വ് ഒ­രു ദ­രി­ദ്ര കര്‍­ഷ­ക ബാ­ലി­ക­യാ­യി­രുന്നു; എന്നാല്‍ ക്രി­സ്­തു അ­വ­ളി­ലു­ണ്ടാ­യി­രു­ന്നു. ന­ന്മ­ചെ­യ്­തു ക­ന്യ­ക­യാ­യി ക­ട­ന്നു­പോ­യ ഈ വി­ശു­ദ്ധ ബാ­ലി­ക­യു­ടെ മാതൃ­ക ന­മു­ക്ക് പ്ര­ചോ­ദ­ന­മാ­യി­രി­ക്ക­ട്ടെ.

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice