![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
|---|
വി. ജൂനിപെറോ സെറ ( 1713-1784) 1713 ല്‍ സ്‌പെയിനിലെ പെട്രയില്‍ ജനിച്ച ജൂനിപെറോ സെറ മിഗേല്‍ ജോസ് സെറ എന്ന പേരിലും അറിയപ്പെടുന്നു. നിത്യവും പ്രാര്‍ഥിക്കുക. ചെറിയ തോതില്‍ ഉപവാസം അനുഷ്ഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ബാലനായ മിഖായേല്‍ ഒരു വീഴ്ചയും വരുത്തിയിരുന്നില്ല. കഴിവതും എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തിരുന്നു. പതിനഞ്ചാം വയസില്‍ പാല്‍മയിലുള്ള ഫ്രാന്‍സീഷ്യന്‍ സര്‍വകലാശാലയില്‍ ചേര്‍ന്ന മിഗേല്‍ 17-ാം വയസില്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു.അന്നു മുതല്‍ മിഗേല്‍, 'ജൂനിപെറോ' എന്ന പേരു സ്വീകരിച്ചു. 1737 ല്‍ ജൂനിപെറോ പൗരോഹിത്യം സ്വീകരിച്ചു. ലുല്ലിയന്‍ സര്‍വകലാശാലയില്‍ ഫിലോസഫി, തിയോളജി തുടങ്ങിയ വിഷയങ്ങളില്‍ അധ്യാപകനുമായിരുന്നു അദ്ദേഹം. 1749 ല്‍ സഭ അദ്ദേഹത്തെ പ്രേഷിത പ്രവര്‍ത്തനത്തിനായി നോര്‍ത്ത് അമേരിക്കയിലേക്ക് അയച്ചു. അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ ദുരിതപൂര്‍ണമായിരുന്നു. എങ്കിലും അവയെല്ലാം സഹിച്ച് തന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അവിടെവച്ച് അദ്ദേഹത്തിന്റെ ഒരു കാലിന് വീക്കം അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാല് തളര്‍ന്നതു പോലെയായി. ആസ്മായും അദ്ദേഹത്തെ വല്ലാതെ ശല്യപ്പെടുത്തി. പക്ഷേ, ഈ വേദനകളിലൊന്നും ജൂനിപെറോ തളര്‍ന്നില്ല. പിന്നീട് തന്റെ മരണം വരെ ആ വേദന അദ്ദേഹം സഹിച്ചു. അമേരിക്കയില്‍, പ്രത്യേകിച്ച് വടക്കേ അമേരിക്കയില്‍ സഭയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തിയായിരുന്നു ജൂനിപെറോ സെറ. 21 സന്യാസസമൂഹങ്ങള്‍ക്ക് തുടക്കമിട്ടു. എല്ലാറ്റിനുമുപ രിയായി യൂറോപ്യന്‍ രീതിയിലുള്ള കൃഷി, കന്നുകാലിവളത്തല്‍, കരകൗശലവിദ്യങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം അന്നാട്ടുകാര്‍ക്ക് പരിശീലനം നല്‍കി. അനേകരെ ക്രിസ്തുവിന്റെ അനുയായികളാക്കി. 1784ല്‍ കാലിഫോര്‍ണിയയില്‍ വച്ച് അദ്ദേഹം മരിച്ചു. 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജൂനിപെറോയെ വിശുദ്ധനായി പ്രഖ്യാപിച്ചു. |
||
|---|---|---|
| Contact .Prayers. Gallery . Saints . Novana . Contact .Home Copyright 2010 Upakarasmarana.com. All rights reserved. |