published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 

ലൂര്‍ദിലെ വി. മരിയ ബെര്‍ണാഡെറ്റ (1844-1879)

ഫാന്‍സിലെ ലൂര്‍­ദി­ലാ­ണ് മരി­യ ജ­നി­ച്ചത്. ഒരു ദരിദ്ര കുടുംബത്തി­ലാ­ണ് അ­വള്‍ ജ­നി­ച്ചത്. ആറു മക്കളില്‍ മൂത്തവളായിരു­ന്നു മരിയ. തന്റെ പന്ത്രണ്ടാം വയസുമുതല്‍ പതിനാലാം വയസുവരെ വീട്ടുവേലക്കാരിയായി മരിയ ജോലി നോക്കി. അ­വള്‍ ആ­ടു­ക­ളെയും മേ­യ്­ക്കു­മാ­യി­രുന്നു. നിരവധി തവണ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ചിട്ടുള്ള ഭാഗ്യവതിയാണ് ബെര്‍ണാഡെറ്റ. നിത്യജീവനെ പറ്റിയുള്ള മൂന്നു രഹസ്യങ്ങള്‍ കന്യാമറിയം ബെര്‍ണാഡെറ്റയോടു പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു.

858 ഫെബ്രുവരി 11 നാണ് അവള്‍ക്ക് പരിശുദ്ധ കന്യാമറിയത്തിന്റെ ആദ്യ ദര്‍ശനം ഉണ്ടാകുന്നത്. ബെര്‍ണാഡെറ്റയുടെ ആദ്യകുര്‍ബാന സ്വീകരണത്തോടനുബ­ന്ധിച്ചായിരുന്നു അത്. പിന്നീട് അടുത്ത അഞ്ചു മാസത്തിനുള്ളില്‍ 18 തവണ കൂടി അവര്‍ക്ക് കന്യാമറിയത്തിന്റെ ദര്‍ശനം ല­ഭി­ച്ച­താ­യി പ­റ­യ­പ്പെ­ടുന്നു. മറിയത്തിന്റെ ദര്‍ശനമുണ്ടായി എന്ന് അവള്‍ പലരോടും പ­റ­ഞ്ഞെ­ങ്കിലും പലരും അവളെ പരിഹസിച്ചു. അടുത്ത തവണ കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായപ്പോള്‍ മാതാവ് അവളോട് അവിടെയുള്ള ഒരു ചതുപ്പുസ്ഥലത്ത് ഒരു കുഴി കുഴിക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ അപക്രാരം ചെയ്തു. അപ്പോള്‍ അവിടെ നിന്നു വെള്ളം പൊട്ടിയൊഴുകി. പിറ്റേന്നായപ്പോഴേക്കും കൂടുതല്‍ വെള്ളം വ­ന്നു­വെന്നും ആ വെള്ളം കുടി­ച്ച­വര്‍­ക്ക് അ­ത്ഭു­ത­ക­ര­മാ­യി അ­വ­രു­ടെ ആ­വ­ശ്യ­ങ്ങള്‍ നി­റ­വേ­റ്റ­പ്പെ­ട്ടു­വെ­ന്നും വി­ശ്വ­സി­ക്ക­പ്പെ­ടുന്നു. എളിമയും വിനയവും കൊണ്ട് മരിയ ഏവരുടെയും സ്‌നേഹാദരവ് പിടിച്ചുപറ്റി. മുതിര്‍ന്നപ്പോള്‍ ലൂര്‍ദിലെ ഒരു കന്യാസ്ത്രീമഠത്തില്‍ ചേര്‍­ന്നു. എപ്പോഴും രോഗിയായിരുന്നു അ­വര്‍. ചെറുപ്രായത്തില്‍ കോളറ ബാധിച്ചു. പിന്നീട് സുഖപ്പെട്ടു.

ബെര്‍ണാ­ഡെ­റ്റ­യ്ക്ക് ആ­സ്­മയും ക്ഷ­യവും ഉ­ണ്ടാ­യി­രുന്നു. വേദന­കള്‍ മ­രി­യ­ഭ­ക്തിയാല്‍ അ­വള്‍ അ­തി­ജീ­വി­ച്ചു. 1879 ല്‍ മരിയയുടെ രോഗങ്ങള്‍ അതിന്റെ തീവ്രതയിലെത്തി. കന്യാമറിയത്തോടുള്ള പ്രാര്‍ഥന ചൊല്ലിക്കൊണ്ടിരിക്കേ മുപ്പത്തിയഞ്ചാം വയസില്‍ അവര്‍ മരിച്ചു. 1933 ല്‍ പോപ്പ് പയസ് പതിനൊന്നാമന്‍ ബെര്‍ണാഡെറ്റയെ വിശുദ്ധയായി പ്രഖ്യാപിച്ചു. രോഗികളുടെയും പാവപ്പെട്ടവരുടെയും ആട്ടിടയരുടെയും മധ്യസ്ഥയാണ് ബെര്‍ണാഡെറ്റ. 1879ല്‍ മരി­ച്ച വി. മരി­യ ബെര്‍­ണാ­ഡെറ്റയുടെ മൃതദേഹം 125 വര്‍ഷം കഴിഞ്ഞിട്ടും ഉറങ്ങിക്കിടക്കുന്ന ഒരു സുന്ദരിയെ പോലെ ഇന്നും അനുഭവപ്പെടുന്നു. ബെര്‍ണാഡെറ്റയുടെ മൃതദേഹം ഈയവും തടിയും കൊണ്ടു നിര്‍മിച്ച ഒരു ശവപ്പെട്ടിക്കുള്ളിലാക്കി മൂന്നു ദിവസം പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് വി. യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള പള്ളിയില്‍ അടക്കി. മുപ്പതു വര്‍­ഷ­ങ്ങള്‍­ക്ക് ശേഷം ബെര്‍ണാഡെറ്റയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ബിഷപ്പുമാരുടെ സമിതി അവരെ അടക്കിയിരുന്ന പള്ളിയിലെത്തി. വിശുദ്ധയായി പ്രഖ്യാപിക്കണമെങ്കില്‍ മൃതദേഹം തിരിച്ചറിയണമെന്നുണ്ടായിരുന്നു. 1909 സെപ്റ്റംബര്‍ 22 ന് സ്ഥലത്തെ മേയര്‍, ഡോക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരെയൊക്കെ സാക്ഷി നിര്‍ത്തി മരിയ ബെര്‍ണാഡെറ്റയുടെ മൃതദേഹം പുറത്തെടുത്തു. ശവക്കല്ലറയിലേക്ക് വച്ചപ്പോള്‍ ഉ­ണ്ടാ­യി­രുന്നതുപോലെ തന്നെയാണ് മൃതദേഹം കാണപ്പെട്ടത്. കന്യാസ്ത്രീകള്‍ ബെര്‍ണഡെറ്റയുടെ മൃതദേഹം വീണ്ടും കുളിപ്പിച്ചു പുതിയൊരു ശവപ്പെട്ടിയിലാക്കി. പുറത്തെടുത്തു വച്ചിരുന്ന സമയം കൊണ്ട് മൃതദേഹത്തിനു കറുത്ത നിറം വ്യാപിക്കാന്‍ തുടങ്ങിയതിനാല്‍ പെട്ടെന്നു തന്നെ വളരെ ഭദ്രമായി പുതിയ പെട്ടിയില്‍ അടക്കം ചെയ്തു. പിന്നീട് 1919 ല്‍ പത്താം പീയുസ് മാര്‍പാപ്പയുടെ നിര്‍ദേശത്താല്‍ ബെര്‍ണാഡെറ്റയുടെ മൃതദേഹം മറ്റൊരു സംഘം പുറത്തെടുത്തു പരിശോധിച്ചു. അപ്പോഴും മൃതദേഹത്തിനു മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. 1925 ഏപ്രില്‍ 18ന് വി. ബെര്‍ണാഡെറ്റയുടെ മൃത­ദേ­ഹം വീണ്ടും പുറത്തെടു­ത്തു. ഡോക്ടര്‍മാര്‍ വിശദമായ പരിശോധനകള്‍ നടത്തി. ചെറിയ തോതില്‍ മൃതദേഹം അണിയിച്ചൊരുക്കി. മുഖം മെഴുകു കൊണ്ട് മിനുക്കി. പുതിയ വസ്ത്രങ്ങളണിയിച്ചു. ഇപ്പോള്‍ ലൂര്‍ദിലെ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ബെര്‍ണാഡെറ്റയുടെ മൃതദേഹം കാ­ണാന്‍ ല­ക്ഷ­ക്ക­ണ­ക്കി­ന് ആള്‍­ക്കാ­രാ­ണ് വര്‍­ഷം­തോറും എ­ത്തു­ന്നത്.

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice