published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 

ഈജിപ്തിലെ വി. മേരി (344-421)

വളരെ സമ്പന്നമായ ഒരു കുടും­ബത്തില്‍ ജനിച്ച മേരി തന്റെ പന്ത്രണ്ടാം വയസില്‍ വീട്ടില്‍ നിന്നു ഒളിച്ചോടി ഈജിപ്തിലെ അലക്‌സാണ്ട്രിയയിലെത്തി. പിന്നീട് വേശ്യവൃത്തി തൊഴിലാക്കിയാണ് മേരി ജീവിച്ച­ത്. പതിനേഴു വര്‍ഷം മദ്യശാലയിലെ നര്‍ത്തകിയും പാട്ടുകാരിയുമായി ജീവി­ച്ച വേശ്യയായിരുന്ന മേരി. അതീവ സുന്ദരിയായിരുന്നു അ­വര്‍. ഒ­രുനാള്‍ ഒരു തീര്‍ഥാടകസംഘത്തിനൊപ്പം മേരി പാലസ്തീനിലേക്കു പോയി. വേശ്യവൃത്തിയിലൂടെ കൂടുതല്‍ ധനം സമ്പാദിക്കാമെന്ന ലക്ഷ്യമായിരുന്നു അവള്‍ക്ക്. കുരിശുമഹത്വത്തിന്റെ തിരുനാള്‍ ദിവസം അ­വള്‍ പ­ള്ളി­യി­ലെത്തി. ജനങ്ങളെ വശീകരിച്ച് തന്നിലേക്ക് ആകര്‍ഷിക്കുന്നതിനായി അവള്‍ അവര്‍ക്കിടയിലൂടെ ചുറ്റിത്തിരിഞ്ഞു. എന്നാല്‍ ദേവാലയത്തിലേക്ക് കടക്കാന്‍ അവള്‍ ശ്രമിച്ചപ്പോള്‍ ഏതോ ശക്തി ഒരു മതിലൂ പോലെ അവളെ ത­ട­യു­ന്ന­തു­പോ­ലെ അ­വള്‍­ക്ക് തോന്നി. എത്ര ശ്രമിച്ചി­ട്ടും വാതില്‍ കടക്കാന്‍ അവള്‍ക്കായില്ല. ത­ന്റെ യോ­ഗ്യ­ത­യില്ലാ­യ്­മ­യാ­ണ് അ­തി­ന് കാ­ര­ണ­മെ­ന്ന് മ­ന­സ്സി­ലാക്കിയ മേരി പശ്ചാതാപിച്ചു. പ­ള്ളിക്കു മുന്നിലുണ്ടായിരുന്ന കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്നില്‍ നിന്ന് അവള്‍ കരഞ്ഞു. ''വേശ്യയായ മഗ്ദലമറിയത്തിന് കര്‍ത്താവായ യേശുവിന്റെ സമീപത്തു നില്‍ക്കാന്‍ ഭാഗ്യമുണ്ടായതു പോലെ തന്നോടും ക്ഷമിക്കണമേ എന്നു പ്രാര്‍ഥിച്ചു. അന്നു രാത്രി മേരിക്ക് കന്യാമറിയത്തിന്റെ ദര്‍ശനമുണ്ടായി. പാപമോ­ചനം ആഗ്രഹിക്കുന്നെങ്കില്‍ ജോര്‍ദാന്‍ നദി കടന്ന് മരുഭൂമിയിലേക്ക് പോകാന്‍ കന്യാമറിയം അവളോടു പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ തന്നെ അവള്‍ നദി കടന്നു മരുഭൂമിയിലേക്ക് പോയി. അവിടെ ഒരു സന്യാസിനിയെ പോലെ 50 വര്‍ഷം ജീവിച്ചു.

പച്ചിലകളും പഴങ്ങളും മാത്രമാണവള്‍ ഭക്ഷിച്ചത്. നീണ്ട അന്‍പതു വര്‍ഷക്കാ­ലം ഒ­രു മ­നു­ഷ്യ­നു­മായും സം­സര്‍­ഗ്ഗ­മില്ലാതെ പ്രാര്‍ഥനയും ഉപവാസവും മാത്രമായി അവള്‍ ജീവിച്ചു. ചെയ്തു പോയ ഒരോ പാപങ്ങളെ കുറിച്ചു മാപ്പിരന്നു. അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍, ഒരു ദിവസം പലസ്തീനിലെ വിശുദ്ധ സോസിമസ് മേരിയെ മരുഭൂമിയില്‍ വച്ചു കണ്ടുമുട്ടി. അവള്‍ അദ്ദേഹത്തോട് ഇന്നേക്ക് കൃത്യം ഒരു വര്‍ഷം ക­ഴിഞ്ഞ് തന്നെ കാണാന്‍ എത്തണമെന്നു പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് സോസിമസ് എത്തിയപ്പോള്‍ ജോര്‍ദാന്‍ നദിക്കരയില്‍ മേരി മരിച്ചു കി­ട­ക്കു­ന്ന­താ­ണ് കണ്ടത്. ഒരു സിംഹം അവളുടെ ശരീരത്തിനു സമീപത്തായി മണ്ണുമാന്തി ഒരു കുഴിമാടം ഒരുക്കി വച്ചിരിക്കുന്നതും സോസിമസ് ക­ണ്ടു. മേരിയുടെ കഥ ലോകത്തെ അറിയിച്ചത് വി. സോസിമ­സാണ്. പശ്ചാത്താപിക്കുന്ന വേശ്യകളുടെ മധ്യസ്ഥയായാണ് വി. മേരി അറിയപ്പെടുന്നത്. ലൈംഗിക അത്യാസക്തിയില്‍ നിന്നുള്ള രക്ഷയ്ക്കു വേണ്ടിയും വി. മേരിയോട് പ്രാര്‍ഥിക്കാറുണ്ട്.

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice