published for favours received christian photo gallery christian news publish upakarasmarana malayalam prayers christian divotional songs novena malayalam
 

വി. റൊമുവാള്‍ഡ് (951- 1027)

ഇറ്റ­ലി­യി­ലാണ് റൊമുവാള്‍­ഡ് ജ­നിച്ചത്.കുലീന കുടുംബത്തിലെ അംഗമായി­രുന്നു. തന്റെ യൗവനകാലം ആഘോഷപൂര്‍വം ജീവിച്ച റൊമുവാള്‍ഡ് യേശുവിലേക്ക് അടുത്തതു വളരെ വൈകിയാ യിരുന്നു. ത­ന്റെ സമ്പ­ത്ത് അ­ദ്ദേ­ഹം ശ­രി­ക്കും ദുര്‍­വി­നി­യോ­ഗം ചെ­യ്തു. തന്റെ പിതാവും മറ്റൊരാളുമാ­യു­ള്ള വ­ഴ­ക്കി­ടുന്നതിനു റൊമുവാള്‍ഡ് സാക്ഷിയായി. ഒരാള്‍ മരിച്ചു വീ­ഴു­മെ­ന്ന് അവ­ന് തോന്നി. അച്ഛന്റെ മരണം സംഭവിക്കുമോ എന്ന പേടിയായിരുന്നു റൊമുവാള്‍ഡിന് ആദ്യം. എന്നാല്‍, സംഭവിച്ചതു മറിച്ചാണ്. അച്ഛന്‍ തന്റെ ശത്രുവിനെ കൊന്നു. ത­ന്റെ അച്ഛ­ന്റെ കൈയ്യാല്‍ ഒരു മ­നു­ഷ്യന്‍ കൊല്ല­പ്പെ­ട്ടത്, അച്ഛന്റെ വി­ജ­യ­ത്തെക്കാള്‍ റൊമുവാള്‍­ഡി­നെ ദുഃ­ഖി­പ്പിച്ചു. അച്ഛന്‍ ചെയ്ത തെറ്റിനു പരിഹാരമായി സന്യാസജീവിതം സ്വീകരിക്കാന്‍ അവന്‍ തീരുമാനി­ച്ചു. ഇറ്റലിയിലെ ക്ലാസെയിലുള്ള ബെനഡിക്ടന്‍ സന്യാസ സമൂഹത്തില്‍ ചേരുകയാണ് റൊമുവാള്‍ഡ് പിന്നീട് ചെയ്­തത്. യേശുവി­ലാ­ണ് യ­ഥാര്‍­ത്ഥ സത്യം എന്ന് അദ്ദേഹം മനസിലാ­ക്കി. 996 മുതല്‍ 999 വരെ അദ്ദേഹം സന്യസ്തജീവിതം അവിടെ നയിച്ചു. എവിടെയെങ്കിലും ഒറ്റയ്ക്കിരുന്ന് പ്രാര്‍ഥനയുമായി കഴിയുവാന്‍ റൊമുവാള്‍ഡ് ആഗ്രഹിച്ചില്ല. ഇറ്റലി മുഴുവന്‍ അദ്ദേഹം യാത്ര ചെയ്തു. ഇറ്റലിയുടെ വടക്കന്‍ ഭാഗങ്ങളില്‍ റൊമുവാള്‍ഡ് നിരവധി സന്യാസസമൂഹങ്ങള്‍ക്കു തുടക്കം കുറിച്ചു. നിരവധി പേരെ യേശുവിലേക്ക് ആനയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ ജീവിതത്തിന്റെ അവസാന 14 വര്‍ഷം സിറ്റ്‌റിയ മലയില്‍ ഏകാന്തജീവിതം നയി­ച്ചു. അദ്ദേഹം അവിടെ മരണം വരെ ജീവിച്ചു. മരണം ശേഷം അദ്ദേഹത്തെ ഫാബ്രിയാനോ എന്ന സ്ഥലത്ത് അടക്കം ചെയ്തു. 1583 ല്‍ പോപ് ഗ്രിഗറി പതിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1969 മുന്‍പു വരെ റൊമുവാള്‍ഡിന്റെ ഓര്‍മദിവസം ഫെബ്രുവരി ഏഴാനായിരുന്നു ആചരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം നീക്കം ചെയ്ത ദിവസം എന്ന നിലയ്ക്കായിരുന്നു ആ ദിവസം ആചരിച്ചിരുന്നത്.

 
  Contact .Prayers. Gallery . Saints . Novana . Contact .Home  

Copyright 2010 Upakarasmarana.com. All rights reserved.
 
important churches in kerala good advice